എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യശത്രു വർഗീയതയോ ഇടതുപക്ഷമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം: യെച്ചൂരി

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇടതു പക്ഷമാണോ വർഗീയതയാണോ മുഖ്യ ശത്രുവെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് സി പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ശക്തമായ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്ന് യെച്ചൂരി ചോദിച്ചു. എറണാകുളത്ത് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

വെറുതെ ഒരു വിവാദം.. ആലത്തൂർ സിപിഎം കോൺഗ്രസിന് തളികയിൽ വെച്ച് കൊടുക്കുമോ? വിവാദച്ചൂടിൽ സ്ഥാനാര്‍ഥികൾ!വെറുതെ ഒരു വിവാദം.. ആലത്തൂർ സിപിഎം കോൺഗ്രസിന് തളികയിൽ വെച്ച് കൊടുക്കുമോ? വിവാദച്ചൂടിൽ സ്ഥാനാര്‍ഥികൾ!

സംഘ പരിവാറിനെ എതിർക്കുന്നതിൽ ഏറ്റവും പ്രതിബദ്ധത കാട്ടുന്നതും ഹിന്ദുത്വ വാദ രാഷ്ട്രീയത്തിനെതിരായ പ്രത്യയശാസ്ത്ര നിലപാട് ഉയർത്തിപ്പിടിക്കുന്നതും ഇടതുപക്ഷമാണ്. അതുകൊണ്ടാണ് ബംഗാളിലും കേരളത്തിലും തൃപുരയിലുമൊക്കെ ഇടതു പക്ഷത്തെ ആക്രമിക്കുന്നത്. അവർ കോൺഗ്രസിനെ ഇതുപോലെ ആക്രമിക്കുന്നില്ല. ബി ജെ പി തകർക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തെ കോൺഗ്രസും തകർക്കാൻ ശ്രമിക്കുകയാണ്. വർഗീയതയെ തകർക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി കാണുന്ന കോൺഗ്രസിനെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.

yechuri1-155


ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം വയനാട്ടിൽ വന്ന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് കോൺഗ്രസ് അധ്യക്ഷൻ ശ്രമിക്കുന്നത്. ബിജെപിയെ എതിർക്കാൻ പ്രതിജ്ഞാബദ്ധമായി നിൽക്കുന്ന ഒരു പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നതിലൂടെ ഏത് മതേതര മൂല്യത്തെ സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അവർ കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കണം. മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ കോൺഗ്രസ് എന്ത് സമീപനമാണ് സ്വീകരിച്ചതെന്ന് നമ്മൾ കണ്ടിട്ടുള്ളതാണ്. അവർ വർഗീയതയോട് വിട്ടുവീഴ്ച ചെയ്തതിന്റെ ചരിത്രം നമുക്ക് മുന്നിലുണ്ട്. പാർലമെന്റിലെ 121 ബി ജെ പി എം പിമാരും മുൻ കോൺഗ്രസുകാരാണ്. അതുകൊണ്ടാണ് കോൺഗ്രസിനെ ഭയപ്പെടാത്തത്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകർക്കാൻ ശ്രമിക്കുന്ന അപകടകരമായ സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലനിൽക്കുന്നത്. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ അവർ തകർത്തു. സുപ്രിം കോടതി, സെൻട്രൽ വിജിലൻസ് കമ്മീഷൻ, ആർബിഐ, സിബിഐ, ഇലക്ഷൻ കമ്മീഷൻ ഇവയൊന്നിനെയും അവർ വെറുതെ വിടുന്നില്ല. ഒരു ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്സെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ഹിന്ദുമതത്തിന് ബന്ധമില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

yechuri2-15

മോദി സർക്കാരിനെ പുറത്താക്കുക, ഇടതുപക്ഷത്തിന്റെ പാർലമെന്റിലെ ശക്തി വർധിപ്പിക്കുക, മതനിരപേക്ഷ ശക്തികളുടെ നേതൃത്വത്തിൽ ഒരു ബദൽ ഗവൺമെന്റ് വരിക എന്നിങ്ങനെ മൂന്ന് ലക്ഷ്യങ്ങളിലൂന്നിയാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ചരിത്രപരമായ ഈ പ്രാധാന്യം കണക്കിലെടുത്ത് ഇക്കുറി 20 സീറ്റിലും ഇടതുപക്ഷത്തെ വിജയിപ്പിക്കാൻ കേരളത്തിലെ ജനങ്ങൾ മുന്നോട്ടു വരണമെന്ന് യെച്ചൂരി അഭ്യർഥിച്ചു. രാജ്യസഭാംഗത്വ കാലാവധി അവസാനിച്ച വേളയിൽ പി. രാജീവിനെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരോട് താൻ പറഞ്ഞത് പാർട്ടിയുടെ പ്രതിനിധിയായല്ല, ജനങ്ങളുടെ പ്രതിനിധിയായി രാജീവ് പാർലമെന്റിൽ തിരിച്ചു വരുമെന്നാണ്. അതിനുള്ള അവസരമാണ് എറണാകുളത്തെ വോട്ടർമാർക്ക് ലഭിച്ചിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.

മുതിർന്ന നേതാവ് എം. എം. ലോറൻസ്, സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സി പി ഐ ജില്ലാ സെക്രട്ടറി പി. രാജു, എം എൽ എ മാരായ എം. സ്വരാജ്, ജോൺ ഫെർണാണ്ടസ്, മുന്നണി നേതാക്കളായ സി എം ദിനേശ് മണി, അഡ്വ. എം അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഇടതു മുന്നണി മണ്ഡലം കമ്മിറ്റി ചെയർമാൻ ടി എസ് സൻജിത് അധ്യക്ഷത വഹിച്ചു. പി എൻ സീനുലാൽ സ്വാഗതവും കുമ്പളം രവി നന്ദിയും പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
sitaram yechuri questions congress in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X