Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ആറ് പേർക്ക് കൊറോണ വൈറസ്: കുടുതൽ പേരും വിദേശത്ത് നിന്നെത്തിയവർ!! പോലീസ് ഉദ്യോഗസ്ഥനും രോഗം

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 7 ന് ഖത്തർ- കൊച്ചി വിമാനത്തിലെത്തിയ 25കാരനായ പെരുമ്പാവൂർ സ്വദേശി, ജൂൺ 7 ന് കസാഖിസ്ഥാൻ കൊച്ചി വിമാനത്തിലെത്തിയ 37 കാരനായ ബിഹാർ സ്വദേശി, 37 വയസ്സുള്ള രണ്ട് തമിഴ്നാട് സ്വദേശികൾ, ജൂൺ 16ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള ആലങ്ങാട് സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ വെങ്ങോല സ്വദേശിയായ 32 വയസ്സുള്ള സിവിൽ പോലീസ് ഉദ്യോഗസ്ഥനും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം കൊവിഡ് കെയർ സെന്ററുകളിൽ ജോലി നോക്കിയിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കൂടുതൽ പേരുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നു. നിലവിലെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും സാമ്പിൾ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്.

 coronavaccine

മെയ് 14 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള കൊല്ലം സ്വദേശിയും, മെയ് 27 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനിയും, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മൂവാറ്റുപുഴ സ്വദേശിയും ഇന്ന് രോഗമുക്തി നേടി. മെയ് 29 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള ആലപ്പുഴ സ്വദേശിയെ രോഗമുക്തി നേടിയതിനെ തുടർന്ന് ഡിസ്ച്ചാർജ് ചെയ്തു.

ഇന്ന് 775 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 748 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12032 ആണ്. ഇതിൽ 10174 പേർ വീടുകളിലും, 442 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 17 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 7 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 151 ആണ്.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 104 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 99 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 141 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 115 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 6 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 289 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Recommended Video

cmsvideo
    കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+