എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലയാള സിനിമയിലും സ്വര്‍ണക്കടത്ത് പണമുണ്ട്, ബിഗ് ബജറ്റ് ചിത്രങ്ങളെ കുറ്റപ്പെടുത്തി സിയാദ് കോക്കര്‍!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മലയാള സിനിമയുമായി ബന്ധമുണ്ടെന്ന സൂചനകള്‍ അംഗീകരിച്ച് സിയാദ് കോക്കര്‍. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റും നിര്‍മാതാവുമാണ് സിയാദ് കോക്കര്‍. സിനിമാ മേഖലയിലും സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം കസ്റ്റംസ് അടക്കം ഈ വിഷയം പരിശോധിക്കുന്നതിനിടെയാണ് കോക്കറിന്റെ പരാമര്‍ശം. നേരത്തെ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ് മലയാളത്തില്‍ നാല് സിനിമകള്‍ നിര്‍മിച്ചതായി കണ്ടെത്തിയിരുന്നു.

1

ഫഹദ് ഫാസിലിനൊപ്പം മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിലും ഫൈസല്‍ വേഷമിട്ടിരുന്നു. ഇതേ തുടര്‍ന്ന് മലയാള സിനിമയിലെ കള്ളക്കടത്ത് സംഘത്തിലെ സാന്നിധ്യം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് സിയാദ് കോക്കര്‍ പറയുന്നു. ഇതിന്റെ വിഹിതം പറ്റുന്നവര്‍ സിനിമാ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ പണം ചെലവിടുന്നതിലൂടെ ഇതിന് ഔദ്യോഗിക രേഖയുണ്ടാക്കാനും സാധിക്കുമെന്ന തിരിച്ചറിവിലാണ് സ്വര്‍ണക്കടത്ത് സംഘം നിര്‍മാണത്തിലേക്ക് എത്തിയതെന്നാണ് കസ്റ്റംസ് കരുതുന്നത്.

കേസിലെ മറ്റൊരു ആരോപണവിധേയായ അരുണ്‍ ബാലചന്ദ്രനാണ് ഫൈസലിനെ നേരത്തെ സിനിമാ മേഖലയുമായി ബന്ധപ്പെടുത്തിയത്. ഇതിന്റെ മറവിലും ഇയാള്‍ സ്വര്‍ണം കടത്തിയെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും നേരത്തെ പണം നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ നേരത്തെ കസ്റ്റംസ് പുറത്തുവിട്ടിരുന്നു. ഫൈസല്‍ ഫരീദ് സിനിമാ മേഖലയുമായി ബോധപൂര്‍വം ബന്ധമുണ്ടാക്കി കള്ളക്കടത്ത് പണം സിനിമാ നിര്‍മാണത്തിന് ഇറക്കുകയായിരുന്നുവെന്ന് സിയാദ് കോക്കര്‍ പറഞ്ഞു.

മലയാളത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് അധികവും സ്വര്‍ണക്കടത്തിന്റെ പണം ഉപയോഗിക്കുന്നതെന്ന വിവരവും കോക്കര്‍ പങ്കുവെച്ചു. സിനിമാ മേഖലയില്‍ ഇവരുടെ വലിയ ഇടപെടല്‍ നടന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ധന സമാഹരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണം. ശരിയല്ലാത്ത രീതികളില്‍ സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നുണ്ട്. ഇതിന്റെ വിഹിതം പറ്റുന്ന ടെക്‌നീഷ്യന്‍സും ആര്‍ട്ടിസ്റ്റുകളും ഉണ്ടെന്നും സിയാദ് കോക്കര്‍ പറഞ്ഞു. അതേസമയം മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ് അധികവും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യാറുള്ളത്.

Ernakulam
English summary
siyad koker says gold smuggling money used in malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X