എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കർഷക സമരത്തിന് ഐക്യദാർണ്ഡ്യം; സമരഭൂമിയിലേക്ക് 16 ടൺ പൈനാപ്പിള്‍ കയറ്റി അയച്ച് കേരളത്തിലെ കര്‍ഷകർ

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കേരളത്തിലെ കര്‍ഷക സംഘടനകള്‍. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് 16 ടണ്‍ പൈനാപ്പില്‍ കയറ്റി അയച്ചാണ് കേരളത്തിലെ സംഘടനകള്‍ ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചത്. പൈനാപ്പിളിന്റെ ചിലവും ഗതാഗതത്തിന് ആവശ്യമായ ചെലവും പൈനാപ്പില്‍ കര്‍ഷകരുടെ സംഘടന വഹിക്കും. സംഘടനയുടെ നേതാക്കളിലൊരാളായ ജയിംസ് തോട്ടുമറയിലാണ് ഇക്കാര്യം അറിയിച്ചത്.

protest

പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴകുളത്തില്‍ നിന്നുള്ള ചരക്ക് കാര്‍ഷിക മന്ത്രി വി എസ് സുനില്‍ കുമാര്‍ വ്യാഴാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ ചരക്ക് ദില്ലിയില്‍ എത്തുമെന്ന് ജയിംസ് അറിയിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരായ ഡീന്‍ കുര്യാക്കോസ്, കെ കെ രാഗേഷ്, ദില്ലി ഗുരുദ്വാരയിലെ ഹര്‍ബജന്‍ സിംഗ് എന്നിവര്‍ പ്രതിഷേധ നേതാക്കളുമായി ഏകോപിപ്പിച്ച് പൈനാപ്പിള്‍ വിതരണം ചെയ്യും.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമാണ്. അവര്‍ നമ്മുടെ ലക്ഷ്യത്തിനായി പോരാടുമ്പോള്‍ അവരോട് നമ്മുടെ ഐക്യദാര്‍ണ്ഡ്യം പ്രകടിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും ജയിംസ് തോട്ടുമറ വ്യക്തമാക്കി.

രാജ്യത്തെ ചില്ലറ വ്യാപാരം ഇതിനകം കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായിരുന്നു, ഇത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലിയിലെ മൂന്ന് അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്.

 ബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തില്‍ വിള്ളല്‍; സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ല ബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തില്‍ വിള്ളല്‍; സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ല

ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു; പൊലീസിനെതിരെ നടപടി വേണമെന്ന്‌ മക്കള്‍ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു; പൊലീസിനെതിരെ നടപടി വേണമെന്ന്‌ മക്കള്‍

പത്തനംതിട്ടയില്‍ എസ്ഡിപിഐ സ്വതന്ത്ര വൈസ് ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് ധാരണ എന്ന് റിപ്പോര്‍ട്ട്പത്തനംതിട്ടയില്‍ എസ്ഡിപിഐ സ്വതന്ത്ര വൈസ് ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് ധാരണ എന്ന് റിപ്പോര്‍ട്ട്

Recommended Video

cmsvideo
PM Modi's 72nd 'Mann ki Baat' updates

Ernakulam
English summary
Solidarity for Agri Bill Protest; Farmers in Kerala export 16 tonnes pineapples to borders of Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X