എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയകാലത്ത് നേരിട്ട് ഇടപെടാൻ കഴിയാത്തവർക്കുള്ള അവസരമാണ് നവകേരള നിർമ്മാണം: സ്പീക്കർ

Google Oneindia Malayalam News

കളമശേരി : പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കെടുക്കാനാകാത്തവർക്ക് കൂടിയുള്ള അവസരമാണ് നവകേരള നിർമ്മാണ പ്രവർത്തനങ്ങളെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇന്ത്യൻ എപിലെപ്സി അസോസിയേഷൻ കൊച്ചി ഘടകത്തിന്റെ പ്രളയ ദുരിതബാധിതരായ അപസ്മാര രോഗികൾക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

speaker p sriramakrishnan about navakerala mission

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇന്ത്യൻ എപ്പിലെപ്സി അസോസിയേഷന്റെ പ്രളയബാധിതർക്കുള്ള ധനസഹായവിതരണം ഉദ്ഘാടനം ചെയ്യുന്നു.

ഡോക്ടർമാരും എൻജിനിയർമാരും സാങ്കേതിക വൈദഗ്ദ്ധ്യമുള്ള പ്രവാസികളുമൊക്കെ ഇതിൽ പങ്കു ചേരണം. ബുദ്ധിയും കഴിവും സാധ്യതയുമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളലുള്ളവരുടെ അവസരമാണ് കേരളത്തിന്റെ പുനർനിർമ്മാണം. സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്താേടെ കേരള യുവത്വം എല്ലാം മറന്നു ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങിയ ദിവസങ്ങളായിരുന്നു പ്രളയകാലം. കേരള യുവത്വം ഉത്തരവാദിത്തത്തോടെ ഗൗരവത്തോടും സാമൂഹ്യപ്രതിബദ്ധതയോടും കൂടി പ്രവൃത്തിച്ചു. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടാൽ സാധിക്കുന്നതിലും വേഗത്തിലാണ് സോഷ്യൽ മീഡിയ വഴി യുവത്വം കാര്യങ്ങൾ നടത്തിയത്.

ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍; സനല്‍കുമാര്‍ കേസിലെ പ്രതി... കല്ലമ്പലത്തെ വീട്ടില്‍ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍; സനല്‍കുമാര്‍ കേസിലെ പ്രതി... കല്ലമ്പലത്തെ വീട്ടില്‍

Ernakulam
English summary
speaker p sriramakrishnan about navakerala mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X