Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്ങ് ആരംഭിച്ചു; ആദ്യ പട്ടികയില്‍ 9361 പേര്‍

എറണാകുളം:ജില്ലയിൽ സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്ങ് ആരംഭിച്ചു.കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും സർട്ടിഫൈഡ് ലിസ്റ്റ് പ്രകാരം മേഖലകൾ തിരിച്ചാണ് സ്പെഷ്യൽ പോസ്റ്റൽ വോട്ടിങ് ഉദ്യോഗസ്ഥർ നിർവഹിച്ചത്. ജില്ലയിൽ തയ്യാറാക്കിയ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ 9361 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 3622 പേര്‍ കോവിഡ് സ്ഥിരീകരിച്ചവരും 5739 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്. തിരഞ്ഞെടുപ്പിന് തലേ ദിവസം വരെ പിന്നീടുള്ള ഓരോ ദിവസവും പട്ടിക പരിഷ്കരിക്കും.

Special postal voting begins in Ernakulam;

ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ്ങ് നടത്തുന്നത്. പി.പി.ഇ കിറ്റ് അടക്കമുള്ളവ ഇതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. പോസ്റ്റൽ വോട്ടിങ്ങിനായി വോട്ടറുടെ സമീപം എത്തുമ്പോൾ വോട്ടർ മാസ്ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തും. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷം മാത്രമേ രേഖപ്പെടുത്തിയ വോട്ട് കൈമാറു. ഓരോ വീടുകളിലും ഉദ്യോഗസ്ഥർ പുതിയ കയ്യുറകൾ ധരിച്ചു കൊണ്ടായിരിക്കും എത്തുന്നത്. പ്രത്യേകമായി തിരിച്ച ഡബിള്‍ ചേംബര്‍ വാഹനമാണ് ഉദ്യോഗസ്ഥര്‍ക്കായി ക്രമീകരിച്ചിട്ടുള്ളത്. ഉപയോഗിച്ച പി പി ഇ കിറ്റുകൾ സുരക്ഷിതമായി നിർമാർജനം ചെയ്യുന്നത് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോട് കൂടിയാണ്.

സ്പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍, പോളിങ്ങ് അസിസ്റ്റൻറ് എന്നിവരടങ്ങിയ സംഘമാണ് വോട്ടരുടെ അടുക്കല്‍ നേരിട്ടെത്തി സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പടെ കൈമാറുന്നത്. വോട്ട് രേഖപ്പെടുത്താൻ താല്പര്യമില്ലെങ്കിൽ അത് രേഖപ്പെടുത്തും. രേഖപ്പെടുത്തിയ വോട്ടുകൾ ഒരു കവറിലും ആവശ്യമായ രേഖകൾ മറ്റൊരു കവറിളുമിട്ട് ഒട്ടിച്ച ശേഷം ഉദ്യോഗസ്ഥർക്ക് കൈമാറും. ബ്ലോക്ക്‌ പഞ്ചായത്ത്‌ തലത്തിലും മുൻസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലുമാണ് വോട്ടിങ് ക്രമീകരിക്കുന്നത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം തിരിച്ചേല്‍പ്പിക്കുന്ന ബാലറ്റുകള്‍ ഉദ്യോഗസ്ഥർ വരണാധികാരികള്‍ക്ക് കൈമാറും. പ്രത്യേകമായി തയ്യാറാക്കിയ ബോക്സില്‍ ആയിരിക്കും പോസ്റ്റല്‍ വോട്ടുകള്‍ നിക്ഷേപിക്കുന്നത്.ജില്ലയിൽ ഡിസംബർ 9 ന് വൈകിട്ട് മൂന്ന് മണി വരെ സർട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് പോസ്റ്റൽ വോട്ടിങ് ആയിരിക്കും അനുവദിക്കുക. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ അനുമതി ലഭിക്കില്ല.

പോസ്റ്റല്‍ വോട്ടിങ്ങിനായി ഉദ്യോഗസ്ഥര്‍ എത്തുന്നവിവരം വോട്ടറെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും മുന്‍കൂറായി അറിയിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+