എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് സ്ഥിതി ഗുരുതരം: 24 മണിക്കൂറിൽ 70 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജൂൺ 27 ന് ഷാർജ - കൊച്ചി വിമാനത്തിലെത്തിയ 37 വയസുള്ള ആമ്പല്ലൂർ സ്വദേശി, ജൂൺ 19 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 58 വയസുള്ള എറണാകുളം സ്വദേശി, ജൂൺ 26 ന് ഖത്തർ - കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള പുത്തൻവേലിക്കര സ്വദേശി, ജൂലായ് 10ന് സൗദി - കൊച്ചി വിമാനത്തിലെത്തിയ 45 വയസുള്ള തിരുവനന്തപുരം സ്വദേശി, ഹൈദരാബാദ് - കൊച്ചി വിമാനത്തിലെത്തിയ 30 വയസുള്ള അങ്കമാലി സ്വദേശിനി, സൗദി - കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള കോതമംഗലം സ്വദേശി, ദില്ലി - കൊച്ചി വിമാനത്തിലെത്തിലെത്തിയ 49 വയസുള്ള ലക്ഷദ്വീപ് സ്വദേശി എന്നിവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വയനാടില്‍ കനത്ത ആശങ്ക; 12 പേര്‍ക്ക് കൂടി കോവിഡ്വയനാടില്‍ കനത്ത ആശങ്ക; 12 പേര്‍ക്ക് കൂടി കോവിഡ്

സമ്പർക്കപ്പട്ടികയിലുള്ളവർ

സമ്പർക്കപ്പട്ടികയിലുള്ളവർ

കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള തൃപ്പൂണിത്തുറ സ്വദേശി, ട്രെയിൻ മാർഗം മുംബൈയിൽ നിന്ന് കൊച്ചിലെത്തിയ 50 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ബെംഗളൂരു- കൊച്ചി വിമാനത്തിലെത്തിയ 28 വയസ്സുള്ള നാവികൻ,
ജൂൺ 20 ന് ദോഹ- കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള ശ്രീമൂലനഗരം സ്വദേശി, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ, 20 ചെല്ലാനം സ്വദേശികൾക്കിന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്.

Recommended Video

cmsvideo
ബീഹാറിലെ ബിജെപി ഓഫീസ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍ | Oneindia Malayalam
പരിപാടിയിൽ പങ്കെടുത്തവർക്ക്

പരിപാടിയിൽ പങ്കെടുത്തവർക്ക്

ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്ത കരുമാലൂർ സ്വദേശിയുടെ 10,7, 34, 33, 67, 13, 58, 8 വയസ്സുള്ള കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ 66, 38, 10, 9 ,41 വയസ്സുള്ള കുടുംബാംഗങ്ങൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 69 വയസ്സുള്ള കീഴ്മാട് സ്വദേശി, 48 വയസ്സുള്ള ഇടപ്പള്ളി സ്വദേശിയായ കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ', 26 വയസ്സുള്ള കീഴ്മാട് സ്വദേശിയായ ലോറി ഡ്രൈവർ, 55 വയസ്സുള്ള കീഴ്മാട് സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചത്.

 13 പേർക്ക്

13 പേർക്ക്

ആലുവ ക്ലസ്റ്ററിൽ നിന്ന് ഇന്ന് 13 പേർക്ക് രോഗം സ്ഥിരീകരിച്ചു, ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന 27 വയസ്സുള്ള കാസർഗോഡ് സ്വദേശി, ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ 3 വയസ്സുള്ള മകൻ, പല്ലാരിമംഗലം സ്വദേശികളായ 2 പേർ, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച 'മുളവ്കാട് സ്വദേശിയുടെ 13 വയസ്സുള്ള മകൻ, 77 വയസ്സുള്ള പച്ചാളം സ്വദേശി, കവളങ്ങാട് സ്വദേശികളായ 2 പേർ, കൂടാതെ ഒരു തിരുവനന്തപുരം സ്വദേശി കൂടി ജില്ലയിൽ ചികിത്സയിലുണ്ട്.

കൂടുതൽ പേർ നിരീക്ഷണത്തിൽ

കൂടുതൽ പേർ നിരീക്ഷണത്തിൽ

ഇന്ന് 1061 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 680 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13685 ആണ്. ഇതിൽ 11735 പേർ വീടുകളിലും, 458 പേർ കോവിഡ് കെയർ സെന്ററുകളിലും 1492 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 39 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 430 ആണ്.

403 പേർ ചികിത്സയിൽ

403 പേർ ചികിത്സയിൽ

403 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 144 പേരും അങ്കമാലി അഡല്ക്സിൽ 213 പേരും, സിയാൽ എഫ്എൽസിറ്റിസി യിൽ 41 പേരും, ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 2 പേരും, സ്വകാര്യ ആശുപത്രിയിൽ 3 പേരും ചികിത്സയിലുണ്ട്.
ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19പരിശോധനയുടെ ഭാഗമായി 839 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇനി 2195 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Ernakulam
English summary
Spike in number of Coronavirus cases in Ernakulam, reports 70 new cases within 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X