Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലുറപ്പ് തൊഴിലാളിക്ക് കൊവിഡ്: ചെല്ലാനം ഹാർബർ അടച്ചിട്ടു, 72 ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ!!

കൊച്ചി: എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ചെല്ലാനം ഹാർബർ അടച്ചിട്ടു. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണിത്. ഇതോടെ ചെല്ലാനത്തെ 15, 16 വാർഡുകളായി മാറിയിട്ടുണ്ട്. മന്ത്രി വിഎസ് സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ച തൊഴിലാളി എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ കിടന്ന മെഡിക്കൽ വാർഡ് ഇതിനകം തന്നെ അണുവിമുക്തമാക്കിയിട്ടുണ്ട്. ഇതോടെ ജനറൽ ആശുപത്രിയിലെ 75 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 25 പേരിൽ നടത്തിയ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ചെല്ലാനം ഫിഷിംഗ് ഹാർബർ അടച്ചിടുന്നത്.

 pizza3-1

ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇവർ ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതോടെയാണ് രോഗിയെ ചികിത്സിച്ച ഡോക്ടർമാർ, വാർഡിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന രോഗികൾ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. ഡോക്ടർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലായതോടെ പകരം കൂടുതൽ ജീവനക്കാരെ ആശുപത്രിയിൽ വിന്യസിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Ernakulam മാര്‍ക്കറ്റ് കോവിഡ് കാരണം അടച്ചു | Oneindia Malayalam

    ഇവർ ആദ്യം ചികിത്സ തേടിയ ചെല്ലാനത്തെ കോട്ടിവ ആശുപത്രിയും ഇതോടെ അടച്ചിടും. വാർഡിലുണ്ടായിരുന്ന രോഗികൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ എന്നിവരെയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കും. ഇവർക്ക് രോഗം സ്ഥിരീകരിച്ചോടെ സമ്പർക്കപ്പട്ടിക തയ്യാറാറാക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കളമശ്ശേരി മെഡിക്കൽ കൊവിഡ് ആശുപത്രിയാക്കിയതോടെ ഏറെപ്പേർക്ക് ആശ്രയമായിരുന്നത് ജനറൽ ആശുപത്രിയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+