കണ്ണില്ലാത്ത ക്രൂരത; രണ്ടാനച്ഛന്റെ ആക്രമണത്തില്‍ 2 വയസുകാരിയുടെ തലയോട്ടി പൊട്ടി, കുട്ടി വെന്റിലേറ്ററില്‍
തൃക്കാക്കര: രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ രണ്ട് വയസുകാരി ഗുരുതരാവസ്ഥയില്‍. കുട്ടിയെ ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന പുലര്‍ച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായിട്ടുണ്ട്.
കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ഹൈപ്പര്‍ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നല്‍കിയ മൊഴി. എന്നാല്‍ കുഞ്ഞിനെ മര്‍ദ്ദിച്ചതാണെന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അമ്മയുടെയും അമ്മൂമ്മയുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. ഇതോടെയാണ് കുട്ടിയെ ആക്രമിച്ചതിന് പിന്നില്‍ രണ്ടാനച്ഛനാണെന്ന് വ്യക്തമായത്. പിന്നീട് പൊലീസ് വീട്ടില്‍ എത്തി സമീപവാസികളുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ ഭര്‍ത്താവ് മാതാവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്ന് പൊലീസ് പറയുന്നു. രണ്ടാനച്ഛനായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നു.












Click it and Unblock the Notifications