ആറാം ക്ലാസുകാരിയെ വിസര്‍ജ്യം തീറ്റിപ്പിച്ചു, മൂത്രം കുടിപ്പിച്ചു; ക്രൂര പീഡനം, രണ്ടാനമ്മ അറസ്റ്റില്‍
കൊച്ചി: ആറാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. എറണാകുളം പറവൂരിലാണ് സംഭവം. ആശാ വര്‍ക്കറായ യുവതി കുട്ടിയെ കൊണ്ട് വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിച്ചെന്നുമാണ് പരാതി. ഭയം കാരണമാണ് ഇതൊന്നും പുറത്തുപറയാതിരുന്നത്. എന്നാല്‍ പിന്നീട് ഇക്കാര്യങ്ങള്‍ കുട്ടി തന്റെ അധ്യാപകരോട് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ചിറ്റാട്ടിക്കര ആശ വര്‍ക്കര്‍ രമ്യയെ പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രമ്യ മാനസികമായും ശാരീരികമായും കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ട്. വിസര്‍ജ്യം കഴിപ്പിക്കും. വെള്ളമാണെന്ന് പറഞ്ഞ് ചില സമയങ്ങളില്‍ മൂത്രം കുടിപ്പിക്കും. മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് വടികൊണ്ട് അടിക്കും. തുടങ്ങിയ ക്രൂര കൃത്യങ്ങളാണ് രമ്യ നടത്താറുള്ളതെന്ന് പൊലീസ് പറയുന്നു.
ഈ സംഭവങ്ങള്‍ എല്ലാം ആദ്യം അറിയുന്നത് സ്‌കൂള്‍ അധികൃതരാണ്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് രമ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്. നിരന്തരം മദ്യപാനിയായ അച്ഛന് രമ്യയുമായുള്ള അടുപ്പം കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ രണ്ട് പേരെയും ബന്ധുവീട്ടിലേക്ക് മാറ്റി.
ഗോവയില്‍ അടിച്ചുപൊളിയാണല്ലേ...എന്‍ജോയ്, ഷാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications