എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂത്താട്ടുകുളത്ത് തെരുവുനായ ആക്രമണം:എട്ട് പേർക്ക് പരിക്ക്,വളർത്തുനായ്ക്കളെയും കടിച്ചെന്ന് നാട്ടുകാർ

Google Oneindia Malayalam News

കൊച്ചി: കുത്താട്ടുകുളത്ത് തെരുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ കിഴക്കൊമ്പ് മില്ലുംപടിയിലുള്ള ഒരാൾക്കാണ് ആദ്യം നായുടെ കടിയേൽക്കുന്നത്. ഈ പ്രദേശത്ത് വച്ച് മൂന്ന് പേർ കൂടി തെരുനായ ആക്രമണത്തിന് ഇരയായിരുന്നു പിന്നീട് സ്വകാര്യ ആശുപത്രിയിലെ ലാബ് ജോലി ചെയ്യുന്ന യുവതിയെയും നായ ആക്രമിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമാണ്.

കനകമല കേസിലെ പ്രതി അറസ്റ്റില്‍; ജോര്‍ജിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു, ദില്ലിയിലേക്ക് മാറ്റുംകനകമല കേസിലെ പ്രതി അറസ്റ്റില്‍; ജോര്‍ജിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ചു, ദില്ലിയിലേക്ക് മാറ്റും

തുടർന്ന് ഉച്ചയോടെയാണ് മംഗലത്തും താഴത്ത് ബസ് കാത്തുനിന്നിരുന്ന യുവതിയെയും നായ ആക്രമിക്കുന്നത്. ഇവിടെ നിന്ന് ഓടിപ്പോയ നായ പെരുംകുറ്റിയിൽ നിന്നാണ് കണ്ടെത്തിയത്. ആളുകളെ പരക്കെ തെരുവുനായ ആക്രമിച്ചതോടെയാണ് നായയ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടെന്ന സംശയം ഉയരുന്നത്. ഇതോടെ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് നായരെ കണ്ടെത്തുന്നത്.

1495432010-2

തെരുവുനായ്ക്കൾ ജനങ്ങളെ പരക്കെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ബസ് സ്റ്റാൻഡിലും മാർക്കറ്റിലും മറ്റും കഴിയുന്ന തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിനായി നഗരസഭ തന്നെ ഇടപെടണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം. ഇതിനിടെ കൂത്താട്ടുകുളം ടൌണിലൂടെ നടക്കുന്ന മറ്റ് നായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Ernakulam
English summary
Stray dog attack in Koothattukulam town, Eight injures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X