എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോർട്ട് കൊച്ചിയിലും ചെറായി ബീച്ചിലും മൊബൈൽ സ്ക്വാഡ്: കൊച്ചിയിൽ പുതുവർഷാഘോഷത്തിന് കർശന നിയന്ത്രണങ്ങൾ

Google Oneindia Malayalam News

കൊച്ചി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ ഭരണകൂടം. ഫോർട്ട്‌ കൊച്ചി, ചെറായി ബീച്ചുകളിൽ നിയന്ത്രണങ്ങൾ ഉറപ്പ് വരുത്തുന്നതിനായി തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക മൊബൈൽ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ പുതുവർഷ ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

പുതുവത്സരാഘോഷം: നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിപുതുവത്സരാഘോഷം: നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

കൊവിഡ് നിർദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ ആഘോഷങ്ങൾ നടത്താൻ പാടുള്ളു. മാസ്ക്, സാമൂഹിക അകലം , സാനിറ്റൈസേഷൻ, ബ്രെക്ക് ദി ചെയിൻ നിർദേശങ്ങൾ എന്നിവ കർശനമായി പാലിക്കണം. പുതു വർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘം ചേരലുകൾ അനുവദിക്കില്ല. എന്നാൽ പള്ളികളിൽ കർശന നിയന്ത്രണങ്ങളോടെ പുതുവർഷ പ്രാർത്ഥന നടത്താൻ അനുമതി നൽകിയിട്ടുണ്ട്.

 new-year1-15

ഡിസംബർ 31 ന് രാത്രി 10 മണിക്ക് ശേഷം ആഘോഷങ്ങൾ നടത്താനും പൊതു സ്ഥലങ്ങളിൽ സംഘം ചേരാനും പാടില്ല. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കൊവിഡ് നിയന്ത്രണ ലംഘനങ്ങൾ ചുമത്തി നിയമ നടപടി സ്വീകരിക്കും. ജില്ലാ പോലീസ് മേധാവികൾ സർക്കാർ നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും ജില്ലാ കളക്ടർ എൻ സുഹാസ് വ്യക്തമാക്കി. അതേ സമയം ഓരോ പ്രദേശത്തും നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ താലൂക്കുകളിലും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്‌ക്വാഡ് രൂപീകരിക്കാനും കളക്ടർ നിർദേശം നൽകിയിരുന്നു. പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാരും ഉത്തരവിറക്കിയിരുന്നു. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി കൊവിഡ് വ്യാപനം വർധിക്കാതിരിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

Ernakulam
English summary
Strict restrictions in Kochi for new year celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X