എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ഗോഡൗണുകളിലും മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കളക്ടർ

  • By Desk
Google Oneindia Malayalam News

എറണാകുളം; മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കൂടുതലായി എത്തുന്ന ജില്ലയിലെ ഗോഡൗണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ഇതിന്‍റെ ഭാഗമായി എറണാകുളം ഉദയ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ പോലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ നടപ്പാക്കിയതിനു സമാനമായ നിയന്ത്രണങ്ങള്‍ ആയിരിക്കും ഇവിടെയും കൊണ്ടു വരിക. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലോഡുമായി എത്തുന്ന ആളുകളെ പ്രദേശവാസികളോട് ഇടപെടാന്‍ അനുവദിക്കില്ല.

ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തിയതോടെ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് വള്ളവുമായി എത്തുന്ന പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികളെയും നിയന്ത്രിക്കും. ആരോഗ്യ വകുപ്പും പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തും.ജില്ലയില്‍ നിലവില്‍ കണ്ടെയിന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള കൊച്ചി കോര്‍പ്പറേഷനിലെ 60-ാം ഡിവിഷനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനായി സംസ്ഥാന സര്‍ക്കാരിന് ശുപാർശ നല്‍കിയിട്ടുണ്ട്.

 koyambedu-

വിമാനത്താവളത്തിനുള്ളില്‍ ഭക്ഷണവും വെള്ളവും ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണ്. കുറഞ്ഞ പണത്തിലോ സൗജന്യമായോ ഏര്‍പ്പെടുത്താനാണ് ശ്രമം. അര്‍ഹരായ ആളുകള്‍ക്ക്ഭക്ഷണമെത്തിക്കാന്‍ ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി എറണാകുളം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ശേഷം മറ്റ് ട്രെയിനുകളില്‍ യാത്ര തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാത്ത ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുംകോവിഡുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

അതേസമയം സ്വദേശത്ത് മടങ്ങാന്‍ ഇനിയും ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ അന്തിമ പട്ടിക അടിയന്തരമായി സമര്‍പ്പിക്കണമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും കളക്ടർ അറിയിച്ചു.45000 പേരാണ് ജില്ലയില്‍ നിന്ന് ഇതു വരെ സ്വദേശത്തേക്ക് മടങ്ങിയത്. 30000 പേര്‍ ഇവിടെ തന്നെ തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ കോവിഡിന്‍റെ സമൂഹ വ്യാപനം പരിശോധിക്കാനായി നടത്തുന്ന ആന്‍റിബോഡി പരിശോധനയില്‍ 245 പേരുടെ സാംപിള്‍ ശേഖരണം പൂര്‍ത്തിയായി. ബാക്കി സാംപിളുകള്‍ വരും ദിവസങ്ങളില്‍ ശേഖരിക്കും. വിവിധ വിഭാഗങ്ങളില്‍ നിന്നായി നിന്നാകെ 500 സാംപിളുകള്‍ ആണ് ജില്ലയില്‍ നിന്നും ശേഖരിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.

Recommended Video

cmsvideo
വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്

'ആദായ നികുതിക്ക്‌ പുറത്തുള്ള എല്ലാ കുടംബത്തിനും 7500 രൂപ നല്‍കുക'; പ്രതിഷേധവുമായി സിപി​​എം'ആദായ നികുതിക്ക്‌ പുറത്തുള്ള എല്ലാ കുടംബത്തിനും 7500 രൂപ നല്‍കുക'; പ്രതിഷേധവുമായി സിപി​​എം

 ഉത്ര വധം: ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിട്ടും കാര്യമാക്കാതെ സൂരജ്, വൈകിപ്പിച്ചത് ആ ഉദേശത്തില്‍, മൊഴി! ഉത്ര വധം: ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിട്ടും കാര്യമാക്കാതെ സൂരജ്, വൈകിപ്പിച്ചത് ആ ഉദേശത്തില്‍, മൊഴി!

പൊറോട്ട കഴിച്ചാല്‍ ഇനി പോക്കറ്റ് കീറും...!!, 18 ശതമാനം ജിഎസ്ടി; വില കൂടും, നിരാശരായി ഭക്ഷണപ്രേമികള്‍പൊറോട്ട കഴിച്ചാല്‍ ഇനി പോക്കറ്റ് കീറും...!!, 18 ശതമാനം ജിഎസ്ടി; വില കൂടും, നിരാശരായി ഭക്ഷണപ്രേമികള്‍

Ernakulam
English summary
Strict restrictions will impose in godowns and markets says Ernakulam collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X