എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നപ്കിന്‍ സംഭവം നടന്നോയെന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ട്

  • By Gokul
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ അസ്മ റബ്ബര്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തില്‍വെച്ച് സ്ത്രീകളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് സെസ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ജീവനക്കാരുടെ മൊഴികള്‍ അപൂര്‍ണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാരുകടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിലെ ടോയ്‌ലറ്റില്‍ നാപ്കിന്‍ ഉപേക്ഷിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സെസ് ആഭ്യന്തര അന്വേഷണം നടത്തിയത്. വിഷയത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ernakulam-map

15 സ്ത്രീ ജീവനക്കാരാണ് സൂപ്പര്‍വൈസര്‍ ഭീഷണിപ്പെടുത്തി ബലമായി വസ്ത്രം അഴിച്ച് പരിശോധിച്ചതായി പോലീസില്‍ പരാതി നല്‍കിയത്. നാപ്കിന്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു തീര്‍ത്തും നിയമവിരുദ്ധമായ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് വിസമ്മതിച്ചവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവം വിവാദമായതോടെ സൂപ്പര്‍വൈസര്‍ അടക്കം മൂന്നുപേരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കമ്പനി ലേ ഓഫ് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, പരാതി നല്‍കിയ ജീവനക്കാരികളെ സമ്മര്‍ദ്ദത്തിലാക്കാനാണ് കമ്പനി അടച്ചുപൂട്ടിയതെന്ന് ആരോപണമുണ്ട്. ഇതുവഴി മറ്റു ജീവനക്കാരുടെ പിന്തുണ നേടാമെന്നാണ് കമ്പനി അധികൃതരുടെ കണക്കുകൂട്ടലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

Ernakulam
English summary
Strip-search in rubber firm in kochi; enquiry report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X