വിദ്യാര്‍ത്ഥി കണ്‍സെഷന്‍ തര്‍ക്കം; കൊച്ചിയില്‍ ബസ് കണ്ടക്ടറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
കൊച്ചി: മഹാരാജാസ് കോളേജിന് മുമ്പില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍. ചോറ്റാനിക്കര ആലുവ റൂട്ടിലോടുന്ന സാരഥി ബസ് കണ്ടക്ടര്‍ ജെഫിന് നേരെയാണ് ആക്രമണം. ഇന്ന് ഉച്ചയ്ക്ക് കോളേജിന് മുമ്പില്‍ ബസ് എസ് എഫ് ഐക്കാര്‍ തടഞ്ഞിടുകയായിരുന്നു. തുടര്‍ന്ന് ബസ് കണ്ടക്ടറെ ബസില്‍ നിന്ന് വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാവിലെ ഏഴ് മണിക്ക് മുമ്പ് നാല് വിദ്യാര്‍ത്ഥികള്‍ കണ്‍സെഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴ് മണി മുതലാണ് ബസ് കണ്‍സെഷന്‍ സമയമെന്നും മുഴുവന്‍ പണം വേണമെന്നും ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. മുഴുവന്‍ തുകയും നല്‍കാത്ത വിദ്യാര്‍ത്ഥികളെ ഇറക്കിവിടുകയും ചെയ്തു. ഇത് ചോദ്യം ചെയ്തവരെ മര്‍ദ്ദിച്ചെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്.
തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് നടന്ന ആക്രമണമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. എസ് എഫ് ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ഒന്നര ആഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു.
അതേസമയം, കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സി ഐ ടി യു കൊടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് എടുത്തുമാറ്റിയ ബസ് ഉടമയ്ക്ക് മര്‍ദ്ദനം. സി ഐ ടി യു നേതാവാണ് മര്‍ദ്ദിച്ചത്. എന്നാല്‍ കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സി ഐ ടി യു പറഞ്ഞു.
തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് തിരുവാര്‍പ്പില്‍ സി ഐ ടി യു കൊടികുത്തി നിശ്ചലമാക്കിയ ബസ് പൊലീസ് സംരക്ഷണത്തോടെ ഓടിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇന്ന് രാവിലെ സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി ഐ ടി യു നേതാക്കള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കൊടിതോരണം നീക്കുന്നതിനിടെയാണ് രാജ്‌മോഹനെ ഇവര്‍ തടഞ്ഞത്.
അതേസമയം, ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കും. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം ചേരുന്നത്. നാളെ ഉച്ചയ്ക്ക് 1.45 മണിയ്ക്കാണ് യോഗം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ( എന്‍ഫോഴ്‌സ്‌മെന്റ് ) കെ എം സുനിലിനെ ചുമതലപ്പെടുത്തി. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഇടപെടല്‍ ആണ് തൊഴില്‍ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.












Click it and Unblock the Notifications