എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂവാറ്റുപുഴയില്‍ ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: ടിപ്പര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു.മൂവാറ്റുപുഴ എസ് എന്‍ ഡിപി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനി പായിപ്ര പാത്താരിമറ്റത്തില്‍ മൈതീന്റെ മകള്‍ ബീമ (16) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ എം.സി. റോഡിലെ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സിഗ്‌നല്‍ ജംഗ്ഷനില്‍ ആണ് സംഭവം.

നരേന്ദ്ര മോദി വാരണാസിയില്‍: ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് കാശിയില്‍ തുടക്കം കുറിക്കുംനരേന്ദ്ര മോദി വാരണാസിയില്‍: ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് കാശിയില്‍ തുടക്കം കുറിക്കും

രാവിലെ അയല്‍വാസി കൂടിയായ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരി സിന്ധുവിനൊപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു പെണ്‍കുട്ടി സഞ്ച്‌രിച്ച സ്‌കൂട്ടറില്‍ വെള്ളൂര്‍ക്കുന്നം സിഗ്‌നല്‍ ജംഗ്ഷഷനില്‍ വച്ച് അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചങ്കിലും മരിച്ചു.

girlacident-15

സാധാരണ ബസിന് പോയിരുന്ന കുട്ടി ബസ് വരാന്‍ താമസിച്ചതോടെ പായിപ്ര സ്‌കൂള്‍പടിയില്‍ നിന്നും അയല്‍വാസിയായ സിന്ധുവിന്റെ സ്‌കൂട്ടറില്‍ കയറുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകിട്ട് 6 മണിയോടെ മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.സ്‌കൂളിലും ,വീട്ടിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം രാത്രി പായിപ്ര സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മാതാവ് .റംല , സഹോദരങ്ങള്‍ അല്‍ത്താഫ് ,അഫ്സല്‍ .

Ernakulam
English summary
Student dies in bike accident from Moovattupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X