ഫോണ്‍ വാങ്ങാന്‍ വീട്ടമ്മയെ ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി കവര്‍ച്ച; വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ഉച്ചയോടെയാണ് ജലയ്ക്ക് നേരെ ആക്രമണമുണ്ടാക്കുന്നത്. ഇവരുടെ വീട്ടില്‍ എത്തിയ പ്രതിയായ വിദ്യാര്‍ത്ഥിനി പിന്നില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.

മൂവാറ്റുപുഴ: വീട്ടമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. അതേസമയം ഇവര്‍ എന്തിനാണ് ഇത് ചെയ്തതെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
ആണ്‍സുഹൃത്തിനായി മൊബൈല്‍ ഫോണ്‍ വാങ്ങാനായിട്ടായിരുന്നു ഈ കവര്‍ച്ച നടത്തിയത്. ഇതിനായി വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ സ്വര്‍ണമാലയും, കമ്മലുമെല്ലാം വിദ്യാര്‍ത്ഥിനി കവര്‍ന്നിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്.
59കാരിയായ ജലജയാണ് വിദ്യാര്‍ത്ഥിനിയുടെ അടിയേറ്റ് വീണത്. വൈകാതെ തന്നെ പോലീസ് ഇവര്‍ക്ക് വേണ്ടി നടത്തിയ അന്വേഷണത്തില്‍ ഈ വിദ്യാര്‍ത്ഥിനി കുടുങ്ങുകയായിരുന്നു.

ഉച്ചയോടെയാണ് ജലയ്ക്ക് നേരെ ആക്രമണമുണ്ടാക്കുന്നത്. ഇവരുടെ വീട്ടില്‍ എത്തിയ പ്രതിയായ വിദ്യാര്‍ത്ഥിനി പിന്നില്‍ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ഒരുപക്ഷേ ജലജ വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയാവും ഇവര്‍ എത്തിയത്.
തുടര്‍ന്നാണ് മാലയും കമ്മലും കവര്‍ന്ന ശേഷം ഇവര്‍ രക്ഷപ്പെട്ട് കളഞ്ഞത്. അതേസമയം ആക്രമണം നടന്നതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം ജലജയിലൂടെ നാട്ടുകാരിലേക്ക് എത്തിയിരുന്നു.
പോലീസ് ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. വൈകാതെ വിദ്യാര്‍ത്ഥിനി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ ആദ്യം കുറ്റം നിഷേധിക്കുകയായിരുന്നു. പിന്നീട് സമ്മതിക്കുകയും ചെയ്തു.
അതേസമയം ആക്രമണത്തിനിരയായ ജലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിട്ടുണ്ട്.












Click it and Unblock the Notifications