എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിന്നല്‍ പരിശോധനയുമായി ട്രാഫിക് പോലീസ്; തൃപ്പുണിത്തുറയില്‍ പിടിച്ചത് 48 ബസ്സുകള്‍

Google Oneindia Malayalam News

കൊച്ചി: തൃപ്പൂണിത്തുറയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. പ്രധാനമായും നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പോലീസും സംയുക്തമായിട്ടാണ് മിന്നല്‍ പരിശോധന നടത്തിയത്. 48 ബസ്സുകളാണ് നിയമം ലംഘിച്ചതിന് പോലീസ് പിടിച്ചത്. അമ്പരപ്പിച്ചത്. കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവരുടെ എണ്ണമാണ്. 27 കണ്ടക്ടര്‍മാരെയാണ് ലൈസന്‍സ് ഇല്ലാത്തത് കൊണ്ട് പിടികൂടിയത്. യൂണിഫോം ഇല്ലാത്ത ഏഴ് പേരെയും ഡ്രൈവിങ് ലൈസന്‍സ് കൈവശം ഇല്ലാതെ ബസ് ഓടിച്ച ഒരാളെയും പിടികൂടി.

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ദൃശ്യങ്ങള്‍ പരിശോധിച്ചത് 3 മണിക്ക്; 12.19ന് കണ്ടതാര്?

1

ഉച്ചയ്ക്ക് ട്രിപ്പ് മുടക്കി സ്റ്റാന്‍ഡില്‍ കിടന്ന മൂന്ന് ബസ്സുകളും കുടുങ്ങി. ഇതോടൊപ്പം അമിതമായി ലൈറ്റുകള്‍ ഘടിപ്പിച്ച മൂന്ന ബസ്സുകളും, ഓഡിയോ സിസ്റ്റം വെച്ച മൂന്ന് ബസ്സുകള്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത രണ്ടും എയര്‍ ഹോണ്‍ ഘടിപ്പിച്ചതും ടാക്‌സ് ഇല്ലാത്തതുമായ ഓരോ ബസ്സുകളും പിടികൂടി. ഇവരെ അടുത്ത ദിവസങ്ങളില്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ വിളിച്ച് വരുത്തി ഫൈന്‍ ഈടാക്കും. ഓഡിയോ സിസ്റ്റം വെച്ച ബസ്സുകളും എയര്‍ ഹോണ്‍ ഘടിപ്പിച്ച ബസ്സുകളും ഇവ ഊരിമാറ്റിയ ശേഷം ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

നിരവധി പരാതികള്‍ തൃപ്പൂണിത്തുറയിലെ ബസ്സുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. പൊതുജനങ്ങളോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നുവെന്ന് വ്യാപകമായി പരാതിയുണ്ടായിരുന്നു. ഇതിനൊപ്പം ഭയപ്പെടുത്തുന്ന രത്തില്‍ ബസ്സ് ഓടിക്കുന്നു എന്നായിരുന്നു മറ്റൊരു പരാതി. വാക്കു തര്‍ക്കം ഉണ്ടാക്കലും, ആയുധങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതികളും ബസ്സ് ജീവനക്കാര്‍ക്കെതിരെ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

രണ്ട് ടീമുകളായി തിരിഞ്ഞ് ബസ് സ്റ്റാന്‍ഡ്, കിഴക്കേ കോട്ട ബസ്‌റ്റോസ്‌റ്റോപ്പ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. വാഹനത്തില്‍ എന്തെങ്കിലും തകരാര്‍ ഉണ്ടോ എന്നും ആയുധങ്ങള്‍ എന്തെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിച്ചത്. ജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചാല്‍ ശക്തമായ നടപടി ബസ് ജീവനക്കാര്‍ക്കെതിരെ ഉണ്ടാവുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

Ernakulam
English summary
sudden checking in bus stand in thrippunithura, mvd caught 48 buses and fined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X