എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമിതമായി ഗുളിക കഴിച്ച് ആത്മഹത്യാശ്രമം; ട്രാൻസ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

കൊച്ചി: അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ് ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്ന സോഷ്യല്‍ മീഡിയകളില്‍ ആക്രമണം നേരിട്ടിരുന്നു. ഇതേ തുടര്‍ന്ന് വിവാദങ്ങളില്‍ മനംനൊന്ത് ജീവനൊടുക്കാനുള്ള ശ്രമം സംശയിക്കുന്നതായി പൊലീസ് പറയുന്നു. കോട്ടയം സ്വദേശിയായ സജ്‌ന 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയില്‍ എത്തുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിരിയാണി കച്ചവടത്തിലേക്ക് ഇറങ്ങിയത്.

Recommended Video

cmsvideo
മനംനൊന്ത് ബിരിയാണി കട ഉടമ സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചു
കൊവിഡ് പ്രതിസന്ധിക്കിടെ

കൊവിഡ് പ്രതിസന്ധിക്കിടെ

കോട്ടയം സ്വദേശിയായ സജ്‌ന ഷാജി 13 വര്‍ഷം മുന്‍പായിരുന്നു കൊച്ചിയില്‍ എത്തിയത്. നിലനില്‍പ്പിനായി ട്രെയിനില്‍ ഭിക്ഷയെടുത്തായിരുന്നു ജീവിതം തുടങ്ങിയത്. ആര്‍ക്കും മുന്‍പിലും കൈനീട്ടാതെ ജീവിക്കണം എന്ന ചിന്തയോടെ കൊവിഡ് പ്രതിസന്ധിയ്ക്കിടെയായിരുന്നു വഴിയോര ബിരിയാണി കച്ചവടം സജന തുടങ്ങിയത്.

ബിരിയാണി കച്ചവടം

ബിരിയാണി കച്ചവടം

തൃപ്പുണിത്തുറ ഇരുമ്പനത്ത് 5 സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സജ്‌ന ബിരിയാണി കച്ചവടം തുടങ്ങിയത്. നല്ല രീതിയില്‍ കച്ചവടം തുടരുന്നതിനിടയിലാണ് പ്രദേശത്തെ ഒരു സംഘം സജ്‌നയുടെ കച്ചവടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അവര്‍ക്കെതിരെ തിരിഞ്ഞത്. ഇതിന് പിന്നാലെ സജ്‌ന ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോ പങ്കുവച്ച് പ്രമുഖര്‍

വീഡിയോ പങ്കുവച്ച് പ്രമുഖര്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് സജ്‌നയ്ക്ക് വേണ്ടി രംഗത്തെത്തിയത്. പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് നടി നസ്രിയയും ഭര്‍ത്താവും നടനുമായ ഫഹദും വീഡിയോ പങ്കുവെച്ചിരുന്നു. നടിമാരായ കനി കുസൃതി, ശ്രിന്ദ തുടങ്ങിയവരും വീഡിയോ പങ്കിട്ടിരുന്നു.

സഹായവുമായി ജയസൂര്യ

സഹായവുമായി ജയസൂര്യ

ഇതിന് പിന്നാലെയ സിനിമ താരം ജയസൂര്യ സജ്‌നയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സോഷ്യല്‍ മീഡിയയിലെ അവഹേളനം സഹിക്കവച്ചായതെയാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ്

തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ്

ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ വിഷമങ്ങള്‍ പങ്കുവച്ചതിന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ക്ലിപ്പ് പുറത്തുവന്നതില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതിന്റെ സത്യമറിയാതെയാണ് തന്നെ പലരും അവഹേളിക്കുന്നതെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു.

ആരോഗ്യനില തൃപ്തികരം

ആരോഗ്യനില തൃപ്തികരം

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് സജ്‌നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സജ്‌നയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആളുപത്രി അധികൃതര്‍ വ്യക്തമാക്കി.

500ഓളം ബിരിയാണികള്‍

500ഓളം ബിരിയാണികള്‍

പിന്തുണ ലഭിക്കുന്നത് വര്‍ദ്ധിച്ചതോടെ സജ്‌നയുടെ കച്ചവടം നല്ല നിലയില്‍ ഉയര്‍ന്നിരുന്നു. നേരത്തെ 200ഓളം ബിരിയാണി വിറ്റിരുന്ന സജ്‌ന ഇപ്പോള്‍ 500ഓളം ബിരിയാണികളാണ് വില്‍ക്കുന്നത്. ഇക്കാര്യം സജ്‌ന തന്നെ അറിയിച്ചിരുന്നു.

ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തില്‍

ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തില്‍

തെരുവിലെ ബിരിയാണി വില്‍പ്പനയില്‍ നിന്ന് ഹോട്ടല്‍ ആരംഭിക്കാനുള്ള പദ്ധതി സജ്‌നയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെയായിരുന്നു സജ്‌നയ്‌ക്കെതിരെ ആരോപണവുമായി മറ്റൊരു ട്രാന്‍സ് വുമണ്‍ രംഗത്തെത്തിയത്. സജ്‌നയുടെ ആരോപണങ്ങളെല്ലാം തട്ടിപ്പായിരുന്നു എന്നാണ് ഇവര്‍ ഉന്നയിച്ച ആരോപണം.

സജ്‌നയുടെ പേരില്‍

സജ്‌നയുടെ പേരില്‍


സജ്‌നയുടെ പേരിലുള്ള ഓഡിയോ ക്ലിപ്പാണെന്ന് പറഞ്ഞായിരുന്നു ഇത് പ്രചരിച്ചിരുന്നത്. ഒപ്പമുള്ള അളിനോട് സംസാരിക്കുന്നു എന്ന തരത്തിലായിരുന്നു സന്ദേശം. ഇതില്‍ മനംനൊന്താണ് സജ്‌ന ഇപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഡെലിവറി ജോലി

ഡെലിവറി ജോലി

കൊച്ചിയിലെ ഒരു ഡെലിവറി ഷോപ്പിലായിരുന്നു സജ്‌ന ആദ്യം ജോലി ചെയ്തിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ ജോലി നഷ്ടമായി. തുടര്‍ന്നാണ് വഴിയോരത്ത് ബിരിയാണി കട്ടവടത്തിന് ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്നവരുടെ പട്ടിണി കൂടി മാറ്റാനായിരുന്നു ഈ ബിരിയാണി കച്ചവടം.

ഭിക്ഷയെടുത്തുള്ള ജീവിതം

ഭിക്ഷയെടുത്തുള്ള ജീവിതം

നിലനില്‍പ്പിനായി ട്രെയിനില്‍ ഭിക്ഷയെടുത്താണ് സജ്‌ന ജീവിതം തുടങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരാളുടെ മുന്നിലും കൈനീട്ടാതെ അന്തസായി ജോലിയെടുത്ത് ജീവിക്കുന്ന സജ്‌ന കൊവിഡ് പ്രതിസന്ധിയെയും അതി ജീവിച്ചിരുന്നു.

കെഎം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി; വളപട്ടണം പോലീസ് കേസെടുത്തുകെഎം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി; വളപട്ടണം പോലീസ് കേസെടുത്തു

ചൈനയെ കാര്യമാക്കാതെ ഇന്ത്യ; മലബാര്‍ നാവികാഭ്യാസത്തിന് ആസ്‌ത്രേലിയയും, വന്‍ പട ഒരുങ്ങുന്നുചൈനയെ കാര്യമാക്കാതെ ഇന്ത്യ; മലബാര്‍ നാവികാഭ്യാസത്തിന് ആസ്‌ത്രേലിയയും, വന്‍ പട ഒരുങ്ങുന്നു

സിന്ധ്യയേയും ബിജെപിയേയും പൂട്ടാൻ മറ്റൊരു ഭാരതിയെ ഇറക്കി കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ നീക്കംസിന്ധ്യയേയും ബിജെപിയേയും പൂട്ടാൻ മറ്റൊരു ഭാരതിയെ ഇറക്കി കോൺഗ്രസ്; മധ്യപ്രദേശിൽ പുതിയ നീക്കം

മധ്യപ്രദേശില്‍ പോലീസ് ക്രൂരത, പെണ്‍കുട്ടിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു!!മധ്യപ്രദേശില്‍ പോലീസ് ക്രൂരത, പെണ്‍കുട്ടിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു!!

Ernakulam
English summary
Suicide Attempt: Transgender Sajna Shaji has been admitted to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X