ശ്രീലങ്കൻ സ്ഫോടനം; ജനത്തിരക്കേറിയ ഇടങ്ങളിൽ സുരക്ഷാ പരിശോധന!!
കൊച്ചി: ശ്രീലങ്കൻ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിൽ ജാഗ്രത തുടരുന്നു. കഴിഞ്ഞ ദിവസം ബംഗ്ലൂരു പൊലീസിന് ലഭിച്ച ഭീകരാക്രമണ ഭീഷണി വ്യാജമാണെന്നു വ്യക്തമായെങ്കിലും പകൽ മുഴുവൻ കൊച്ചിയുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനത്തിരക്കേറിയ ഇടങ്ങൾ കേന്ദ്രീകരിച്ചുള്ള സുരക്ഷാ പരിശോധനകളും നിരീക്ഷണവും തുടരുന്നു.
ജില്ലയിലെ റെയ്ൽവെ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. എറണാകുളം സൗത്ത്, നോർത്ത്, ആലുവ ഉൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ റെയ്ൽവെ പൊലീസും റെയ്ൽവെ സംരക്ഷണ സേനയും പ്ലാറ്റ്ഫോമുകളിലും ട്രെയ്നുകളിലും പരിശോധന നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ പങ്കെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയ്നുകളും ഇവയിലെത്തുന്ന യാത്രക്കാരും നിരീക്ഷണ പരിധിയിലാണ്.













Click it and Unblock the Notifications