എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുനമ്പം കേന്ദ്രികരിച്ചുള്ള മനുഷ്യക്കടത്തില്‍ ദുരുഹതകളേറെ: മാല്യങ്കരയിലും ചെറായിയിലും ബാഗുകള്‍

  • By Desk
Google Oneindia Malayalam News

പറവൂർ: ഒരാഴ്ച മുമ്പു മാല്യങ്കരയിൽ നിന്നും 40ഓളം പേരുമായി കടലിലേക്കിറങ്ങിയ മത്സ്യ ബന്ധന ബോട്ടു പിടികൂടാനായി പൊലിസും കോസ്റ്റ് ഗാർഡും നേവിയും തിരച്ചിൽ വ്യാപകമാക്കി. ബോട്ടു പോയിട്ടു ഒരാഴ്ചയോളമായെന്നാണ് സൂചനകള്‍. ഞായറാഴ്ച മാല്യങ്കരയിൽ പുഴയോരത്ത് ബോട്ടുകെട്ടുന്ന കടവിൽ ഒഴിഞ്ഞ പറമ്പിൽ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളുമുൾപ്പെടെയുള്ള സാധനങ്ങളോടെ ബാഗ് കൾ കണ്ടതോടെ ജനങ്ങൾ പൊലീസിലറിയിയ്ക്കുകയായിരുന്നു.

തുടർന്നു വടക്കേക്കര, മുനമ്പം പൊലീസു നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്തറിയാനിടയാക്കിയത്. മാല്യങ്കരയിൽ നിന്നും ബാഗ് കൾ കണ്ടെത്തിയതിനും പുറമേ ചെറായി, കൊടുങ്ങല്ലർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇതേ തരത്തിലുള്ള ബാഗുകൾ കണ്ടെത്തിയിരുന്നു.

boat-1

പലരേയും പൊലിസ് ഇതിനകം ചോദ്യം ചെയ്തെങ്കിലും സംഭവം സംബന്ധിച്ചു കൃത്യമായൊരു വിവരം പൊലിസി നിത് വരെ ലഭിച്ചിട്ടില്ല. ചോദ്യം ചെയ്തവരിൽ നിന്നും ലഭിച്ച സൂചനകളനുസരിച്ചാണ് ബാഗ് കൾ മനുഷ്യക്കടത്തുകാരുടെ താകാമെന്ന നിഗമനത്തിൽ പൊലിസ്ലെത്തിയത്.സ്ത്രികളുൾപ്പെടെയുള്ള സംഘം ഒരാഴ്ചയോളം ചെറായിയിലെ ഒരു റിസോർട്ടിൽ താമസിച്ചിരുന്നുവത്രെ!
Ernakulam
English summary
suspicious action related to munambam human trafficking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X