എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്നയുടെ തട്ടിപ്പ് സ്വര്‍ണക്കടത്തില്‍ മാത്രമല്ല, പ്രളയദുരിതാശ്വാസ ഫണ്ടിലും വെട്ടിപ്പ് നടത്തി

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മാത്രം ഒതുങ്ങുന്നതല്ല സ്വപ്‌ന സുരേഷിന്റെ തട്ടിപ്പുകളെന്ന് കണ്ടെത്തല്‍. സ്വപ്‌ന പ്രളയ ദുരിതാശ്വാസ സഹായത്തിലും വന്‍ വെട്ടിപ്പ് നടത്തിയതായിട്ടാണ് തെളിഞ്ഞിരിക്കുന്നത്. യുഎഇയില്‍ നിന്നുള്ള സഹായഫണ്ടില്‍ നിന്നാണ് ഇവര്‍ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയത്. യുഎഇയിലെ സന്നദ്ധസംഘടന കേരളത്തിലെ ഭവനനിര്‍മാണത്തിനായി 20 കോടിയോളം രൂപ നല്‍കിയിരുന്നു. ഈ പണമാണ് സ്വപ്‌ന തിരിമറി നടത്തി വെട്ടിച്ചത്. ഇതടക്കം ഇടനിലക്കാരിയായി നിന്നാണ് സ്വപ്ന കോടിക്കണക്കിന് രൂപ നേടിയത്.

1

സ്വപ്‌ന നല്‍കിയ മൊഴിയില്‍ 1.38 കോടി രൂപയാണ് ഇടനിലക്കാരിയായി നിന്നുകൊണ്ട് നേടിയതെന്ന് പറയുന്നുണ്ട്. ഇത് കസ്റ്റംസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കോടിക്കണക്കിന് രൂപ സ്വപ്‌നയ്ക്കും സംഘത്തിനും ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് പറയുന്നു. ഇവര്‍ അറസ്റ്റിലാവുന്ന ഉറപ്പായ ഘട്ടത്തില്‍ ഈ പണം എവിടെയെങ്കിലും ഒളിപ്പിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. സ്വപ്‌നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ വന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമേ 50000 ഡോളര്‍ കൂടി മറ്റ് രീതിയില്‍ പ്രതിഫലം കിട്ടിയതായി സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam

2019ല്‍ യുഎഇയിലെ പ്രമുഖ സന്നദ്ധ സംഘടന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 20 കോടി രൂപ ആദ്യഘട്ടമെന്ന നിലയ്ക്ക് നല്‍കിയിരുന്നു. ഈ പണം കൊണ്ട് വീടുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള ധാരണാപത്രം കേരളവും സന്നദ്ധ സംഘടനാ പ്രതിനിധികളും ഒപ്പുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയും ചടങ്ങിലുണ്ടായിരുന്നു. ഈ പദ്ധതിയിലും സ്വ്പന ഇടനിലാക്കിരിയാണെന്ന് അന്വേഷണ സംഘം കരുതുന്നുണ്ട്.

അതേസമയം കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും സമാനമായ തോതില്‍ ഇതില്‍ നിന്ന് വിഹിതം കിട്ടിയിരുന്നു. ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയത് എന്തിനാണെന്നും സ്വപ്‌ന വെളിപ്പെടുത്തി. ഇത്തരം മാര്‍ഗങ്ങളിലൂടെ വരുന്ന പണം കണക്കുകളില്‍പ്പെടുത്താനാണ് സിഎയുടെ സഹായം തേടിയത്. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ഇത്തരത്തിലുള്ളതാണെന്ന് കസ്റ്റംസ് കരുതുന്നു. സ്വപ്‌നയുടെ ഇടപാടുകള്‍ കൈവിട്ട് പോകുന്നത് കണ്ട് അവരെ താക്കീത് ചെയ്തിരുന്നുവെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. അദ്ദേഹം ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Ernakulam
English summary
swapna suresh and her team did fraud in flood relief fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X