എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അറ്റാഷെ അറിയാതെ സ്വര്‍ണം കടത്തി, അളവ് കുറച്ചു, സ്വപ്‌ന പറയുന്നത്, 20 തവണ ലോക്ഡൗണിന് മുമ്പ്....

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്തില്‍ സ്വപ്‌ന അടക്കമുള്ളവര്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെയും ചതിച്ചിരുന്നു എന്ന് കണ്ടെത്തല്‍. ഓരോ തവണയും കടത്തുന്ന സ്വര്‍ണത്തേക്കാള്‍ കുറഞ്ഞ അളവാണ് സ്വപ്‌ന അറ്റാഷെയെ അറിയിച്ചിരുന്നത്. അറ്റാഷെ കൂടുതല്‍ കമ്മീഷന്‍ ചോദിച്ചതോടെയാണ് ഇങ്ങനെ പറ്റിച്ചതെന്നാണ് പ്രതികള്‍ കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്. 2019 ജൂലായ് മുതല്‍ 2020 ജൂണ്‍ 30 വരെ 23 തവണയാണ് നയതന്ത്ര ബാഗിലൂടെ പ്രതികള്‍ സ്വര്‍ണം കടത്തിയത്.

1

യുഎഇ അറ്റാഷെ ഇവരെ സഹായിച്ചു എന്ന നിര്‍ണായക വാദത്തില്‍ കൂടുതല്‍ തെളിവും ലഭിച്ചിട്ടുണ്ട്. പക്ഷേ അറ്റാഷെയുടെ സഹായം ഇവര്‍ ദുരുപയോഗം ചെയ്‌തെന്നും വ്യക്തമായിരിക്കുകയാണ്. പ്രതികള്‍ ലോക്ഡൗണിന് മുമ്പ് 20 തവണ സ്വര്‍ണം കടത്തിയെന്നാണ് സമ്മതിച്ചിരിക്കുന്നത്. ഓരോ തവണയും അഞ്ച് മുതല്‍ ഏഴ് കിലോ വരെ സ്വര്‍ണമാണ് ഇത്തരത്തില്‍ സ്വപ്‌നയും സന്ദീപും അടക്കമുള്ള സംഘം കേരളത്തില്‍ എത്തിച്ചത്.

മൂന്ന് കിലോ സ്വര്‍ണത്തിന് 1500 ഡോളറായിരുന്നു യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ കമ്മീഷന്‍. എന്നാല്‍ ഇതില്‍ കൂടുതല്‍ എത്തിയാല്‍ കൂടുതല്‍ കമ്മീഷന്‍ വേണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സംഘത്തെ പുതിയ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കള്ളക്കടത്ത് നടത്തുന്ന സ്വര്‍ണത്തിന് അളവ് കുറച്ച് പറഞ്ഞ് അറ്റാഷെയെ പറ്റിക്കാനും ഇവര്‍ തീരുമാനിച്ചു. ഏഴ് കിലോ സ്വര്‍ണം എത്തിയപ്പോഴൊക്കെ മൂന്ന് കിലോ സ്വര്‍ണമെന്നായിരുന്നു സരിത്തും സ്വപ്‌നയും അറ്റാഷെയോട് പറഞ്ഞിരുന്നത്.

അതേസമയം റമീസ് അടക്കമുള്ള കേസിലെ സുപ്രധാന പ്രതികളോട് അറ്റാഷെയ്ക്ക് കൂടുതല്‍ കമ്മീഷന്‍ നല്‍കിയതായും അറിയിച്ചിരുന്നു. കമ്മീഷന്‍ ഇനത്തില്‍ ലഭിച്ച ലാഭം സ്വപ്‌നയും സരിത്തും സന്ദീപും ചേര്‍ന്ന് പങ്കിട്ടെടുത്തെന്ന് മൊഴിയില്‍ പറയുന്നു. ഓരോ തവണയും അരലക്ഷം മുതല്‍ ഒരുലക്ഷം രൂപ വരെ സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനുമായി അധിക കമ്മീഷന്‍ ഇത്തരത്തില്‍ ലഭിച്ചിരുന്നു. കള്ളക്കടത്തിന് അറ്റാഷെ നല്‍കിയ പിന്തുണയുടെ വിശദാംശങ്ങള്‍ കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു. ഇതിനിടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ സ്വപ്‌നയെയും സന്ദീപിനെയും കോടതി റിമാന്‍ഡ് ചെയ്തു.

Ernakulam
English summary
swapna suresh and team cheated uae consulate attache too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X