എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌ന ദുബായിലുമെത്തി.... ശിവശങ്കറുമായി കൂടിക്കാഴ്ച്ച, മുഖ്യമന്ത്രിയുടെ ഓഫീസിലും വന്‍ സ്വാധീനം!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ പുതിയ വിവരങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി അടക്കം കുടുങ്ങുന്നതാണ് ഈ വെളിപ്പെടുത്തല്‍. സ്വപ്‌ന സുരേഷ് സാധാരണ യുവതിയല്ലെന്നും, സ്വാധീനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ഉണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. നേരത്തെ എന്‍ഐഎയും സമാനമായ വാദങ്ങള്‍ കോടതിക്ക് മുന്നില്‍ അറിയിച്ചിരുന്നു. അതേസമയം കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. രാഷ്ട്രീയമായി മുഖ്യമന്ത്രിയെ ഏറെ ബാധിക്കുന്ന കേസായി സ്വര്‍ണക്കടത്ത് മാറിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലും....

മുഖ്യമന്ത്രിയുടെ ഓഫീസിലും....

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സത്യവാങ്മൂലം. സ്വപ്‌ന ദുബായിലുമെത്തിയെന്നാണ് വ്യക്തമാകുന്നത്. പ്രളയഫണ്ട് ശേഖരണത്തിനായി സര്‍ക്കാര്‍ സംഘം യുഎഇയിലുണ്ടായിരുന്നപ്പോള്‍ സ്വപ്‌ന അവിടെയെത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്‌ന പലവട്ടം കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. അടുത്ത ബന്ധമാണ് ശിവശങ്കറുമായി സ്വപ്‌നയ്ക്കുള്ളതെന്നും കണ്ടെത്തി.

ശിവശങ്കറിനെ ചോദ്യം ചെയ്യും

ശിവശങ്കറിനെ ചോദ്യം ചെയ്യും

ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം 20 മണിക്കൂര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സ്വപ്‌നയുടെ ഇടപാടുകള്‍ സംശയിക്കേണ്ടതാണെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. എന്താണ് സ്വപ്‌നയുടെ പശ്ചാത്തലമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. പലതവണയായി പണമിടപാട് അടക്കമുള്ള വിവരങ്ങള്‍ ശിവശങ്കറില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നാണ് സ്വ്പന പറയുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സാന്നിധ്യത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതോടെ കേസിലെ നിര്‍ണായക വഴിത്തിരിവാണ് വരാന്‍ പോകുന്നത്.

മാനസികമായി ബുദ്ധിമുട്ടിക്കുന്നു

മാനസികമായി ബുദ്ധിമുട്ടിക്കുന്നു

തന്നെ കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചത്. ശാരീരിക ബുദ്ധിമുട്ട് പരിഗണിക്കാതെ ആറുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തു. ആ സമയത്തൊന്നും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം ചോദ്യം ചെയ്യലിന് സമയം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട് കോടതി. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും സമയം.

ശിവശങ്കര്‍ ചില്ലറക്കാരനല്ല

ശിവശങ്കര്‍ ചില്ലറക്കാരനല്ല

ലൈഫ് പദ്ധതിക്ക് വേണ്ടി റെഡ് ക്രെസന്റുമായി കരാറിന് സാഹചര്യമൊരുക്കിയതും ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ തദ്ദേശഭരണ സെക്രട്ടറിക്ക് നല്‍കിയ കുറിപ്പ് അനുസരിച്ച് കരാര്‍ അംഗീകരിക്കുകയായിരുന്നു. കുറിപ്പിനൊപ്പം കരാറും അയച്ചുകൊടുത്ത ശിവശങ്കര്‍ 24 മണിക്കൂറിനുള്ളില്‍ അത് പരിശോധിച്ച് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. കരാര്‍ ഒപ്പിടുന്നതിന് ഒരു ദിവസം മുന്നേ മാത്രമാണ് അന്നത്തെ തദ്ദേശഭരണ അഡീഷണല്‍ ചീപ് സെക്രട്ടറി ടികെ ജോസിന് മുന്നില്‍ ഫയല്‍ എത്തിയത്.

അതിവേഗം ഫയല്‍ നീങ്ങി

അതിവേഗം ഫയല്‍ നീങ്ങി

ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം തിരക്കിട്ട് അതിവേഗത്തിലായിരുന്നു ഫയല്‍ നീങ്ങിയത്. സെക്ഷന്‍ വഴി ഫയല്‍ അയക്കാതെ ജോസ് നേരിട്ട് ഫയല്‍ നിയമസെക്രട്ടറിക്ക് കൈമാറുകയായിരുന്നു. അന്ന് തന്നെ ഫയല്‍ നിയമസെക്രട്ടറി മടക്കി. നയപരമായ തീരുമാനം വേണമെന്നും കുറിച്ചിരുന്നു. അതേസമയം ഈ കരാറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ട് ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെല്ലാം കുടുങ്ങുന്ന ലക്ഷണമാണ് ഉള്ളത്. സ്വപ്‌നയ്ക്ക് ലഭിച്ച കമ്മീഷന്‍ ലൈഫ് മിഷന്‍ വഴിയാണെന്ന് എന്‍ഐഎ കണ്ടെത്തിയാല്‍ ഇവരെല്ലാം ഉത്തരം പറയേണ്ടി വരും.

നാല് പേര്‍ അറസ്റ്റില്‍

നാല് പേര്‍ അറസ്റ്റില്‍

നാല് പേരെ കൂടി സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായവരില്‍ നിന്ന് ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. ഇവരാണ് കള്ളക്കടത്തിന് പണം മുടക്കിയവര്‍. ഇതുവരെ 20 പേരാണ് കേസില്‍ അറസ്റ്റിലായത്. മുഹമ്മദ് അന്‍വര്‍, ഹംസത്ത് അബ്ദുള്‍ സലാം, സംജു, ഹംജാദ് അലി എന്നിവരാണ് അറസ്റ്റിലായത്.

രാഷ്ട്രീയ കുരുക്ക്

രാഷ്ട്രീയ കുരുക്ക്

മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും സ്വര്‍ണക്കടത്ത് കേസ് ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ തന്നെ വിവിധ പദ്ധതികളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന വിവരങ്ങള്‍ ഓരോ ഘട്ടത്തിലും പുറത്തുവരുന്നത്. യഥാര്‍ത്ഥത്തില്‍ പിണറായി വിജയന് രാഷ്ട്രീയപരമായ വന്‍ തിരിച്ചടിയാണ്. സ്വപ്‌ന സര്‍ക്കാര്‍ സംഘത്തിനൊപ്പം യുഎഇ സന്ദര്‍ശിച്ചു എന്നീ കാര്യങ്ങളും വ്യക്തമായിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രി ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയാണ്. പരിശോധിക്കാം എന്ന് മാത്രമാണ് മറുപടി.

Ernakulam
English summary
swapna suresh have heavy influence in cm pinarayi vijayan's office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X