എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വപ്‌ന ദുബായിലേക്ക് 10 കോടിയുടെ വിദേശ കറന്‍സികള്‍ കടത്തി, വന്ദേഭാരത് വിമാനത്തില്‍....

Google Oneindia Malayalam News

കൊച്ചി: സ്വപ്‌ന സുരേഷിന്റെ ഇടപാടുകള്‍ സ്വര്‍ണക്കടത്ത് കേസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് കണ്ടെത്തല്‍. കേരളത്തില്‍ നിന്ന് വിദേശ കറന്‍സികള്‍ ദുബായിലേക്ക് കടത്തുന്നതിനും ഇവര്‍ നേതൃത്വം നല്‍കിയിരുന്നു. അതേസമയം ദുബായ് പോലീസാണ് നിര്‍ണായക വിവരങ്ങള്‍ കൈമാറിയത്. കേസില്‍ സ്വപ്‌നയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന എന്‍ഐഎയുടെ വാദം ഇതോടെ ശരിയായി വരികയാണ്. ശിവശങ്കറുമായി സ്വപ്‌നയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം പറയുന്നു. ദുബായില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തിയിരുന്നു.

വിദേശ കറന്‍സികള്‍

വിദേശ കറന്‍സികള്‍

സ്വപ്‌നയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് വിദേശ കറന്‍സികള്‍ കടത്തിയെന്നാണ് കണ്ടെത്തല്‍. വന്ദേഭാരത് വിമാനങ്ങളിലാണ് ഇവര്‍ കറന്‍സികള്‍ കടത്തിയത്. ഏകദേശം 10 കോടി രൂപ വിലമതിക്കുന്നവയാണ് ഈ വിദേശ കറന്‍സികള്‍. എന്‍ഐഎ യുഎഇ പോലീസിന്റെ സഹായത്തോടെ ചോദ്യം ചെയ്ത ചിലരില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. അതേസമയം ഈ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

എങ്ങനെ സംഭവിച്ചു

എങ്ങനെ സംഭവിച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ പോയ വിമാനങ്ങളില്‍ ദുബായില്‍ ഇറങ്ങിയ വിദേശികളെയും അവരുടെ ബാഗേജുകളെയും കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. ജൂണ്‍ പകുതിയോടെ പറന്ന വിമാനങ്ങളില്‍ സ്വപ്‌നയുടെ ശുപാര്‍ശയില്‍ കയറിപ്പറ്റി ദുബായില്‍ ഇറങ്ങിയവരെ കുറച്ചാണ് അന്വേഷിക്കുന്നത്. അഞ്ച് വിദേശികളാണ് ഉള്ളത്. ഇവര്‍ എട്ട് ബാഗേജുകളും കൊണ്ടുപോയിരുന്നു. ഇത് കണ്ടെത്താനാണ് ശ്രമം.

കസ്റ്റംസ് ഉദ്യോഗസ്ഥരും

കസ്റ്റംസ് ഉദ്യോഗസ്ഥരും

കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരുടെ ബാഗേജുകള്‍ പരിശോധിച്ചത്. ഈ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. അതേസമയം ഈ വിദേശികള്‍ക്ക് വിമാന ടിക്കറ്റുകള്‍ എടുത്ത് നല്‍കിയത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റില്‍ നിന്നുമാണ്. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നുണ്ട്. വന്ദേഭാരത് വിമാനങ്ങളില്‍ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് വിദേശികളെ ദുബായിലേക്ക് കയറ്റിവിടാന്‍ സ്വപ്‌ന നേരിട്ട് ഇടപെട്ടിരുന്നു. ഇതിന് ശക്തമായ തെളിവുകളുമുണ്ട്.

വന്‍തോതില്‍ കറന്‍സികള്‍

വന്‍തോതില്‍ കറന്‍സികള്‍

സ്വപ്‌ന വന്‍ തോതില്‍ വിദേശ കറന്‍സികള്‍ ശേഖരിച്ചിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലും മൊഴിയും എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ലോക്കറുകള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്. എന്നാല്‍ 8034 യുഎസ് ഡോളര്‍, 711 ഒമാന്‍ റിയാല്‍ എന്നിവ മാത്രമാണ് കണ്ടെത്താന്‍ സാദിച്ചത്. എത്ര ചോദ്യം ചെയ്തിട്ടും വിദേശ കറന്‍സികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇത് കണ്ടെത്തിയാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്ന് ഉറപ്പിക്കാനും എന്‍ഐഎയ്ക്ക് സാധിക്കും.

ബെംഗളൂരുവിലും ഹൈദരാബാദിലും

ബെംഗളൂരുവിലും ഹൈദരാബാദിലും

സ്വപ്‌ന 2018 മുതല്‍ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലൂടെ നയതന്ത്ര ബാഗേജ് എത്തിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ട് വിമാനത്താവളത്തിലും ഇറക്കിയ ചില പാഴ്‌സലുകള്‍ റോഡ് മാര്‍ഗം കേരളത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇതരസംസ്ഥാന ബന്ധങ്ങളിലേക്ക് അന്വേഷണം നീളുകയാണ്. ദക്ഷിണേന്ത്യ മുഴുവന്‍ കണ്ണികളുള്ള സ്വര്‍ണക്കടത്ത് ശൃംഖലയുടെ ഭാഗമാണ് സ്വപ്‌നയെന്നാണ് കണ്ടെത്തല്‍.

തട്ടിപ്പ് ഇങ്ങനെ

തട്ടിപ്പ് ഇങ്ങനെ

തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഹൈദരാബാദും ബെംഗളൂരുവും ഉള്‍പ്പെടും. കോണ്‍സുലേറ്റ് നിര്‍മാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദില്‍ ആദ്യം പാഴ്‌സലുകള്‍ എത്തിച്ചത്. പിന്നീട് സ്വപ്‌നയും സംഘവും അതിന്റെ മറവിലാണ് കേരളത്തിലേക്ക് പാഴ്‌സുകളെത്തിച്ചത്. സ്വപ്‌ന രണ്ട് വര്‍ഷം മുമ്പ് തന്നെ ബെംഗളൂരുവില്‍ രാഷ്ട്രീയ സ്വാധീനവും ഉണ്ടാക്കിയിരുന്നു. തിരുവനന്തപുരത്തും മലപ്പുറത്തുമുള്ള ചില കേന്ദ്രങ്ങളിലേക്ക് ബെംഗളൂരുവില്‍ നിന്ന് പാഴ്‌സല്‍ എത്തിച്ചത്.

ദൃശ്യങ്ങള്‍ നശിപ്പിച്ചു

ദൃശ്യങ്ങള്‍ നശിപ്പിച്ചു

കോഴിക്കോട് അറസ്റ്റിലായ ചില പ്രതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് നടന്ന ചില ദിവസങ്ങളിലേത് മാത്രം നശിപ്പിച്ചിരുന്നു. ഇത് തിരിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ചില സംഘങ്ങളില്‍ നിന്ന് സ്വപ്ന ഡോളറും വാങ്ങിയിരുന്നുവെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരം സഹകരണ ബാങ്കില്‍ 25 ലക്ഷത്തോളം രൂപ സ്വപ്‌നയ്ക്ക് നിക്ഷേപമുണ്ട്. ഇത് മരവിപ്പിക്കും. സരിത്തിന് രണ്ട് ലക്ഷത്തോളം രൂപയും ഇവിടെ നിക്ഷേപമുണ്ട്.

Ernakulam
English summary
swapna suresh sent foreign currency to uae from kerala says nia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X