എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണം; ഹർജികൾ തള്ളി ഹൈക്കോടതി

ആറ് ഹർജികൾ കർദിനാൾ സമർപ്പിച്ചുവെങ്കിലും ആറും ഹൈക്കോടതി തള്ളി

Google Oneindia Malayalam News

കൊച്ചി: സീറോ മലബാർ സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിവാദ സഭാ ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കർദിനാൾ സമർപ്പിച്ച ഹർജികളെല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. എറണാകുളം അങ്കമാലി അതിരൂപയ്ക്ക് കീഴിൽ കാക്കനാട് ഉണ്ടായിരുന്ന സ്ഥല വിൽപ്പനയുമായി ബന്ധപ്പെട്ട കേസിലാണ് കർദിനാൾ വിചാരണ നേരിടേണ്ടി വരുക.

പാര്‍ട്ടി കോട്ടയുള്ളിടത്ത് പോലും തോറ്റ ഷംസീറാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്: രാഹുല്‍ മാങ്കൂട്ടംപാര്‍ട്ടി കോട്ടയുള്ളിടത്ത് പോലും തോറ്റ ഷംസീറാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്: രാഹുല്‍ മാങ്കൂട്ടം

Cardinal

താങ്കള്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടോ? മോഹന്‍ലാല്‍ നിര്‍ത്തണം ഈ പരിപാടി... തുറന്നടിച്ച് ബൈജു കൊട്ടാരക്കരതാങ്കള്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടോ? മോഹന്‍ലാല്‍ നിര്‍ത്തണം ഈ പരിപാടി... തുറന്നടിച്ച് ബൈജു കൊട്ടാരക്കര

സഭയുടെ ഉടമസ്ഥതയിൽ കാക്കനാട് ഉണ്ടായിരുന്ന 60 സെന്റ് സ്ഥലത്തിന്റെ വിൽപ്പനയിലൂടെ രൂപതയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പറയുന്നു. ഇത്തരത്തിൽ നടത്തിയ ഇടപാടുകൾ സഭയുടെ പ്രധാന സമിതികളുമായി ആലോചിക്കാതെയാണെന്നതാണ് കേസ്. ആകെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആറെണ്ണത്തിലാണ് ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്. ഇതിനെതിരെ ആറ് ഹർജികൾ കർദിനാൾ സമർപ്പിച്ചുവെങ്കിലും ആറും ഹൈക്കോടതി തള്ളി.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

നേരത്തെ, തൃക്കാക്കര മജിസ്‌ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കുകയും ചെയ്തത്. ഇതിനെതിരെ എറണാകുളം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും വിചാരണ നേരിടണമെന്നായിരുന്നു സെഷൻസ് കോടതി ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇപ്പോൾ ഹൈക്കോടതിയും ഹർജികൾ തള്ളിയത് അദ്ദേഹത്തിന് വലിയ തിരിച്ചടിയായി.

മാർ ജോർജ്ജ് ആല‌ഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതി ഉത്തരവ്. കാനോനിക സമിതികളുടെ അനുമതിയില്ലാതെ നടന്ന ഭൂമി വില്‍പനയില്‍ വന്‍വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. അതേസമയം ഇടപാടില്‍ ഉള്‍പ്പെട്ടവരാരും സാമ്പത്തികനേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്ന് കെപിഎംജി കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഭൂമി ഇടപാടില്‍ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. ഇടപാടില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ പിഴയൊടുക്കാനും നോട്ടീസ് നൽകി. 13.77 കോടി രൂപയുടെ വിവാദ ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. കഴിഞ്ഞമാസം 6 നാണ് ആര്‍ച്ച് ബിഷപ്പ് ഹൗസിന് ആദായ നികുതി വകുപ്പ് 14 പേജുള്ള ഡിമാന്റ് നോട്ടീസ് നല്‍കിയത്. ഈ ഇടപാടുകള്‍ക്ക് 3,42,13,345 രൂപ പിഴയടക്കണമെന്നാണ് ഡിമാന്‍ഡ് നോട്ടീസ്.

Recommended Video

cmsvideo
MVD Controversy: Mallu Taveler old video goes viral

Ernakulam
English summary
Syro Malabar church land case: Cardinal Mar George Alenchery's plea rejected, have to face trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X