അന്നപൂർണ്ണ ഹോട്ടലിൽ സ്റ്റാലിൻ; അമ്പരപ്പിൽ ജീവനക്കാർ; മസാലദോശയും ചായയും കഴിച്ച് കുശലം പറഞ്ഞ് മടങ്ങി
അപ്രതീക്ഷിമായി ഒരു മുഖ്യമന്ത്രി ചെറിയൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയാൽ എന്തായിരിക്കും അവസ്ഥ. അതെ കേരളത്തിൽ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി ഹോട്ടലിലേക്ക് കയറിവന്നത് കണ്ട് അന്നപൂർണ്ണ ഹോട്ടൽ ജീവനക്കാർ ആകെ ഞെട്ടിപ്പോയി. അപ്രതീക്ഷിതമായായിരുന്ന അദ്ദേഹത്തിന്റെ വരവ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ തങ്ങളുടെ ഹോട്ടലിൽ വരുമെന്ന് ഇവർ കരുതിയത് പോലുമില്ല.
തെക്കൻ പറവൂരിലെ അന്നപൂർണ്ണ ഹോട്ടൽ ആണ് സ്റ്റാലിൻ എത്തിയത്. മസാല ദേശയും ചായയും ആണ് അദ്ദേഹം കുടിച്ചത്. സാധാരണ ഒരു കസ്റ്റമർ വന്നത്‌പോലെ ആണ് അദ്ദേഹം പെരുമാറിയതെന്നും ബ്ലാക്ക് കാറ്റ് അടക്കമുള്ളവർ പുറത്താണ് നിന്നതെന്നും പറയുന്നു. നെടുമ്പാശ്ശേരി പോകുംവഴിയാണ് സ്റ്റാലിൻ എത്തിയത്. സർപ്രൈസ് വിസിറ്റായിരുന്നു. അമ്പരുന്നുപോയി എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്.

ഇന്നലെ ഉച്ചയോടെയാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായി സ്റ്റാലിൻ കേരളത്തിലേക്കെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും ചേർന്നാണ് ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തത്. നാലു മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ ഇരുവരും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്. മലയാളത്തിൽ സംസാരിച്ച് കൊണ്ടാണ് സ്റ്റാലിൻ പ്രസംഗത്തിന് തുടക്കമിട്ടത്. പരിപാടി സംഘടിപ്പിച്ചതിന് തമിഴ്മക്കളുടെ പേരിൽ നന്ദി അറിയിക്കുന്നുയെന്നാണ് തുടക്കത്തിൽ അദ്ദേഹം പറഞ്ഞത്.
ഉടൽകൊണ്ട് താനും പിണറായി വിജയനും രണ്ടാണെങ്കിലും ചിന്തകൊണ്ട് ഒന്നാണ്. തമിഴ്‌നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുകയാണ്. എങ്കിലും ചടങ്ങിൽ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉള്ളതുകൊണ്ടാണ് എത്തിയത്. വൈക്കത്ത് നടന്നത് കേരളത്തെ മാത്രമല്ല തമിഴ്‌നാടിനെ സംബന്ധിച്ചും മഹത്തായ പോരാട്ടമാണ്. വൈക്കം സത്യാഗ്രത്തിന്റെ ശതാബ്ദി കേരള-തമിഴ്‌നാട് സംസ്ഥാനങ്ങൾ ഒന്നിച്ച് ആഘോഷിക്കണമെന്ന ആഗ്രഹം താൻ പ്രകടിപ്പിച്ചിരുന്നു. ആഘോഷം അത്തരത്തിൽ നടത്താമെന്ന് പറഞ്ഞ പിണറായി വിജയൻ തന്നെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത് - സ്‌റ്റാലിൻ പറഞ്ഞു.
വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സ്റ്റാലിൻ അന്നപൂർണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയെ പെട്ടെന്ന് കണ്ടപ്പോൾ ഹോട്ടലിലുണ്ടായിരുന്നവരും ജീവനക്കാരും ആദ്യം അമ്പരന്നു. പിന്നീട് അവർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം, കുശലം പറഞ്ഞ് ചിത്രങ്ങളും എടുത്ത ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. നെടുമ്പാശേരിയിലെ സ്വകാര്യ ഹോട്ടലിലെത്തിയ സ്റ്റാലിൻ ഇന്ന് രാവിലെ ചെന്നൈയ്ക്ക് മടങ്ങി.












Click it and Unblock the Notifications