Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലൈംഗിക പീഡനം; യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ്

കൊച്ചി: ഇടപ്പള്ളി ടാറ്റൂ സ്റ്റുഡിയോയിലെ പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്‍കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയപ്പെടാതെ ധൈര്യമായി മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റു ആര്‍ട്ടിസ്റ്റുമായ സുജീഷ് പി എസിനെതിരെയാണ് റെഡ്ഡിറ്റിലൂടെ ആരോപണം പുറത്തുവന്നത്. കഴിഞ്ഞ ദിവസമാണ് ലൈംഗിക പീഡന ആരോപണവുമായി യുവതികള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഇയാളില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണമുന്നയിച്ച യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. സംഭവത്തില്‍ പരാതിയില്ലെന്ന് വ്യാഴാഴ്ച പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി യുവതി അറിയിച്ചിരുന്നു.

tattoo

അതേസമയം യുവതികളുടെ ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സെന്‍ട്രല്‍ എ സി പിയുടെ മേല്‍ നോട്ടത്തില്‍ ചേരാനല്ലൂര്‍ എസ് എച്ച് ഒ ആണ് അന്വേഷണം നടത്തുന്നത്. അതേസമയം ആരോപണം നേരിടുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടാറ്റൂ ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ യുവതി പറഞ്ഞിരുന്നു. ഭയം കാരണം അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പുണ്ടായ ഈ ദുരനുഭവം താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് യുവതി കുറിപ്പ് പങ്കുവെച്ചത്.

ഇതിന് പിന്നാലെ ആരോപണം ഉയര്‍ന്ന ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ മുന്‍ സഹപ്രവര്‍ത്തകനും രംഗത്തെത്തിയിരുന്നു. ഇയാള്‍ പലരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും താന്‍ വിലക്കിയിരുന്നെന്നും ഇദ്ദേഹം പറയുന്നു. അതേസമയം ആരോപണം ഉയര്‍ന്നതിന് പിന്നാലെ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. സ്റ്റുഡിയോകളുടെ ഉടമസ്ഥരുടേതുള്‍പ്പടെയുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവയുടെ ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് തേടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+