എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്‍ഫൊപാര്‍ക്കിന് അകത്തും പുറത്തും വാഹനങ്ങള്‍ നിറഞ്ഞു; പാര്‍ക്കിംങ് സൗകര്യമില്ലാത്തതില്‍ ടെക്കികളില്‍ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കാക്കനാട്: ഇന്‍ഫൊപാര്‍ക്കില്‍ വാഹന പാർകിംങിന് സ്ഥലമില്ലാത്തതിനെ ചൊല്ലി ടെക്കികളുടെ പ്രതിഷേധം രൂക്ഷമാവുന്നു. ഇന്‍ഫൊപാര്‍ക്കിന് അകത്ത് നോപാര്‍ക്കിംങ് സ്ഥലങ്ങളില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിറഞ്ഞതോടെ പുറത്തെ റോഡില്‍ ഇരുചക്ര വാഹനങ്ങളും കാറുകളും നിറ ഞ്ഞു. മഴക്കാലമായതോടെ കാറുകളുടെ എണ്ണം കൂടിയതാണ് ഇന്‍ഫൊപാര്‍ക്കില്‍ വാഹനപാര്‍ക്കിംങ് പ്രശ്‌നം രൂക്ഷമായത്.

120ല്‍പ്പരം ഐടി കമ്പനികളിലായി അയിരിക്കിന് ജീവനക്കാരാണ് ജോലിയെടുക്കുന്നത്. ഐടി കമ്പനികളില്‍ വെറും രണ്ടെണ്ണത്തിന് മാത്രമാണ് മതിയായ പാര്‍ക്കിംങ് സൗകര്യമുള്ളത്. ഭൂരിപക്ഷം കമ്പനികള്‍ക്കും പാര്‍ക്കിംങ് സൗകര്യങ്ങളില്ല. കാര്‍ണിവല്‍ ഇന്‍ഫൊപാര്‍ക്ക് കവാടം മുതല്‍ ബ്രഹ്മപുരം റോഡില്‍ പാലം വരെ ഇരു വശങ്ങളിലുമായി നൂറ് കണക്കിന് വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്.

Strike

കണ്ണാടി വളവില്‍ ഡ്രൈവര്‍ക്ക് കാഴച പോലും മറച്ചു കൊണ്ടാണ് കാറുകളുടെ പാര്‍ക്കിംങ്. തീപിടുത്തം പോലെയുള്ള അത്യാഹിതങ്ങളുണ്ടായാല്‍ ഇന്‍ഫൊപാര്‍ക്ക് പരിസരത്തേക്ക് അഗ്നിശമന വാഹനങ്ങള്‍ക്ക് കടക്കാന്‍ പോലും കഴിയാത്തവസ്ഥയാണെന്ന് ഇന്‍ഫൊപാര്‍ക്ക് പൊലിസ് ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം റോഡില്‍ നോപാര്‍ക്കിംങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോലിസ് നിയന്ത്രണങ്ങളെല്ലാം മറികടന്നാണ് പാര്‍ക്കിംങ്.

ഇന്‍ഫൊപാര്‍ക്കിനകത്തും പുറത്തുമായി നിരോധന പാര്‍ക്കിംങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പൊലീസ് പിഴ ചുമത്തിയിരുന്നുവെങ്കിലും നടപടി ഫലവത്തായില്ല. വാഹന പാര്‍ക്കിംങിന് കമ്പനികള്‍ സൗകര്യമൊരുക്കുന്നില്ലെന്നാണ് ടെക്കികളുടെ പരാതി. വിപ്രോ,ടിസിഎസ് കമ്പനികളില്‍ മാത്രമാണ് പാര്‍ക്കിംങ് സ്ഥലം ആവശ്യത്തിന് ലഭ്യമാണെങ്കിലും മറ്റു കമ്പനികളില്‍ സൗകര്യം നല്‍കുന്നില്ല. ലഭ്യമായ സ്ഥലം ഏറ്റെടുക്കാന്‍ പല കമ്പനികളും തയ്യാറാകാത്തത് മൂലം പിഴ നല്‍കേണ്ടി ഗതികേടിലാണ് ജീവനക്കാര്‍. ടെക്കികളുടെ വാഹന പാര്‍്ക്കിംങിന് സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രദീപ് തയ്യില്‍, ഇ.ടി ജാബിര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐടി വകുപ്പിന് പരാതി നല്‍കി.

Ernakulam
English summary
Techies strike against parking problem in Info Park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X