കൊച്ചി ക്ഷേത്ര കവർച്ച കേസ്: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി, പ്രതികള്‍ എക്സൈസിന്റെ വലയില്‍ വീണു!
പറവൂർ: കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങൾ കവർച്ച ചെയ്ത് തിരുവാഭരണവും പണവും മോഷ്ടിച്ച് അറസ്റ്റിലായ പ്രതികളെ പറവൂർ പോലീസ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. പറവൂർ സ്വദേശി അരുൺ (31), തിരുവനന്തപുരം സ്വദേശി സന്തോഷ്(35), കരുനാഗപ്പള്ളി സ്വദേശി അഖിലേഷ് എന്ന അജ്മൽ ഷാ(23) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

കവർച്ച ചെയ്ത സംഘം കൊല്ലം ശാസ്താംകോട്ടയിൽ വച്ചു എക്സൈസിന്റെ പിടിയിലാവുകയായിരുന്നു. തുടർന്ന് മൂവരേയും കൊല്ലം ജില്ലാ ജയിലേക്ക് റിമാൻഡ് ചെയ്തു. പറവൂരിൽ നടന്ന കവർച്ചയുടെ തുടർ അന്വേഷണങ്ങൾക്കായി പോലീസ് പ്രൊഡക്ഷൻ വാറണ്ട് കോടതിയിൽ നിന്ന് വാങ്ങി കൊല്ലം ജില്ലാ ജയിലിൽ നിന്നും ഇന്നലെ പ്രതികളെ പറവൂരിൽ എത്തിച്ചു. പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. കവർച്ച നടന്ന ക്ഷേത്രങ്ങളിൽ ഇവരെ തെളിവെടുപ്പിനായി കൊണ്ടു പോകും. ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications