എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയിലെ ക്ഷേത്രമോഷണം: രണ്ടു പേര്‍ കൂടി പിടിയില്‍, പ്രതികളില്‍ നിന്ന് തിരുവാഭരണം!

  • By Desk
Google Oneindia Malayalam News

പറവൂര്‍: കോട്ടുവള്ളിയിലെക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. ചേര്‍ത്തല സ്വദേശി മഹേഷ്, അട്ടപ്പാടി സ്വദേശി ഷാജി എന്നിവരെ പൊള്ളാച്ചിയില്‍ നിന്നുമാണ് പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നു തിരുവാഭരണം കണ്ടെടുത്തെങ്കിലും ഉരുക്കിയ നിലയിലായിരുന്നു. എത്ര തൂക്കം ഉണ്ടെന്ന് അന്വേഷിച്ചുവരികയാണ്.

ഞായറാഴ്ച രാത്രിയോടെ ഇരുവരെയും പറവൂരിലെത്തിച്ചു. തിങ്കളാഴ്ച സംഭവ സ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പു നടത്തും. കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു കവര്‍ച്ചനടന്നത്. തിരുവാഭരണം ഉള്‍പ്പെടെ 30 പവന്റെ ആഭരണങ്ങളും ഒരു ലക്ഷത്തിലേറെ രൂപയും നഷ്ടപ്പെട്ടിരുന്നു. മഹേഷും ഷാജിയും ഉള്‍പ്പെടെ കേസില്‍ അഞ്ചു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശാസ്താംകോട്ടയില്‍ നിന്നു പിടിയിലായ അരുണ്‍, അജ്മല്‍ ഷാ, സന്തോഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ. അനില്‍കുമാറിന്റെയും എസ്‌ഐ കെ. എ. സാബുവിന്റെയും നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. നിര്‍ണായകമാായ ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്.

arrested

കഴിഞ്ഞ ദിവസം പിടിച്ച മൂന്നു പേരും ഇന്നലെ പിടിച്ച രണ്ടു പേരും പരസ്പരം ബന്ധപ്പെട്ടാണു മോഷണം നടത്തിയതെന്നാണു നിഗമനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്ന സംഘം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടോയെന്നു സംശയമുണ്ട്. മോഷണമുതല്‍ പൊള്ളാച്ചി കേന്ദ്രീകരിച്ചാണു വില്‍പന നടത്തിയിരുന്നത്.

ഷാജിയും മഹേഷും പൊള്ളാച്ചിയില്‍ ഉണ്ടെന്നു രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നു പറവൂര്‍ പൊലീസ് പൊള്ളാച്ചിയിലെത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ഞായറാഴ്ച്ച കസ്റ്റഡിയിലുള്ള പ്രതികളുമായി പറവൂര്‍ പൊലിസു തെളിവെടുപ്പിനായെത്തുമെന്ന പ്രതീക്ഷയില്‍ കോട്ടുവള്ളിയിലെ ക്ഷേത്ര പരിസരങ്ങളില്‍ വന്‍ ജനക്കൂട്ടം സന്നിഹിതരായിരുന്നു.

Ernakulam
English summary
Temple robbery case- two more accused arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X