Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് പത്ത് പേർക്ക് കൊറോണ വൈറസ്: ഏഴ് പേർക്ക് രോഗമുക്തി

കൊച്ചി: എറണാകുളം ജില്ലയിൽ 10 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 13 ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 27 കാരനായ കുന്നുകര സ്വദേശി, ജൂൺ 18 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 41 കാരനായ ഏലൂർ സ്വദേശി, ജൂൺ 18 കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 32കാരനായ ആയവന സ്വദേശി, ജൂൺ 19 മസ്കറ്റ് - കൊച്ചി വിമാനത്തിലെത്തിയ 60 കാരനായ വടവുകോട് -പുത്തൻകുരിശ് സ്വദേശിനി എന്നിവർക്ക് ചൊവ്വാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.

തമിഴ്നാട്ടിൽ നിന്ന് ജൂൺ 13 ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23 കാരനായ കോതമംഗലം സ്വദേശി, ജൂൺ 28 ന് ചെന്നൈ - കൊച്ചി വിമാനത്തിലെത്തിയ 38 കാരനായ ആന്ധ്രാപ്രദേശ് സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരൻ, ജൂൺ 13 കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 24 കാരനായ മലയാറ്റൂർ നീലീശ്വരം സ്വദേശി, ജൂൺ 14 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 31 കാരനായ ആലങ്ങാട് സ്വദേശി എന്നിവരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്.

corona00-15

ജൂൺ 27ന് മുബൈ- കൊച്ചി വിമാനത്തിലെത്തിയ 35 കാരനായ മഹാരാഷ്ട്ര സ്വദേശിയായ ഷിപ്പിങ് കമ്പനി ജീവനക്കാരൻ, ജൂൺ 14 ന് ഷാർജ - കൊച്ചി വിമാനത്തിലെത്തിയ 45 കാരനായ ചേന്ദമംഗലം സ്വദേശി, കൂടാതെ ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകരായ 31 കാരനായ കാസർഗോഡ് സ്വദേശിക്കും ,42 കാരനായ പാലക്കാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

ദുബായിൽ നിന്ന് കൊച്ചിയിലെത്തി ജൂൺ 29 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള ആലപ്പുഴ സ്വദേശിയും ജില്ലയിൽ ചികിത്സയിലുണ്ട്. ഇന്ന് 7 പേർ രോഗമുക്തി നേടിയിട്ടുണ്ട് . മെയ് 24 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പെരുമ്പാവൂർ സ്വദേശി, മെയ് 26 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള തുറവൂർ സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള പാലക്കാട് സ്വദേശിനി, ജൂൺ 20 ന് രോഗം സ്ഥിരീകരിച്ച 22 വയസുള്ള എളമക്കര സ്വദേശി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള എളമക്കര സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 38 വയസുള്ള ആലുവ സ്വദേശി,ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ഏലൂർ സ്വദേശി എന്നിവർ രോഗമുക്തി നേടി.

ഇന്ന് 780 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണ കാലയളവ് അവസാനിച്ച 690 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13646 ആണ്. ഇതിൽ 11794 പേർ വീടുകളിലും, 716 പേർ കോവിഡ് കെയർ സെന്ററുകളിലും 1136 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ഇന്ന് 27 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 230 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 179 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 51 പേരും അങ്കമാലി അഡല്ക്സിൽ 124 പേരും ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 203 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 193 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 12 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 321 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+