എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് ഒമ്പത് പേർക്ക് കൊറോണ വൈറസ്: 10 പേർക്ക് രോഗമുക്തി, മാർക്കറ്റിലുള്ളവരുടെ സാമ്പിൾ ശേഖരണം ത

എറണാകുളത്ത് ഒമ്പത് പേർക്ക് കൊറോണ വൈറസ്: 10 പേർക്ക് രോഗമുക്തി, മാർക്കറ്റിലുള്ളവരുടെ സാമ്പിൾ ശേഖരണം തുടരുന്നു!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 9 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50കാരനായ തമിഴ്നാട് സ്വദേശി, ജൂൺ 29 ന് റാസൽഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 കാരനായ ചൂർണ്ണിക്കര സ്വദേശി, ജൂൺ 30 ന് മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തി സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 വയസുള്ള എറണാകുളം സ്വദേശി , ജൂൺ 16 ന് റോഡ് മാർഗം കർണാടകയിൽ നിന്ന് എത്തിയ 35 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 29 മസ്കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 51 വയസുള്ള ഐക്കരനാട് സ്വദേശി.

ഓട്ടോറിക്ഷയിൽ കയറിയ 65 കാരിയെ പട്ടാപ്പകൽ ബോധം കെടുത്തി: ആഭരണങ്ങളും പണവും മൊബൈലും കവർന്നു!! ഓട്ടോറിക്ഷയിൽ കയറിയ 65 കാരിയെ പട്ടാപ്പകൽ ബോധം കെടുത്തി: ആഭരണങ്ങളും പണവും മൊബൈലും കവർന്നു!!

ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 66കാരനായ തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തിൽ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാൾ സ്വദേശികൾ, 38 കാരനായ തമിഴ്നാട് സ്വദേശി, ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 13 കാരനായ ആമ്പല്ലൂർ സ്വദേശിനിയുടെ അടുത്ത ബന്ധുവായ 13 വയസുള്ള എടക്കാട്ടുവയൽ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിച്ച് വരികയാണ്. മൊബൈൽ മെഡിക്കൽ ടീം 57 പേരുടെ സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധനയ്ക്കായി ശേഖരിച്ചത്. സാമ്പിൾ ശേഖരണം നാളെയും തുടരും.

china-coronavirus7-15

ഇന്ന് 10 പേർ രോഗമുക്തി നേടി. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 29 വയസുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള ആലുവ സ്വദേശി, ജൂൺ 18 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 12 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കോതമംഗലം സ്വദേശി, ജൂൺ 22 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള അശമന്നൂർ സ്വദേശി, അതെ ദിവസം രോഗം സ്ഥിരീകരിച്ച 34 വയസുള്ള വരാപ്പുഴ സ്വദേശി, ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച 27 കാരനായ വൈറ്റില സ്വദേശി, ജൂൺ 1 ന് രോഗം സ്ഥിരീകരിച്ച 38 കാരനായ കുറുപ്പുംപടി സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 23 കാരനായ തമിഴ്നാട് സ്വദേശിയും രോഗമുക്തി നേടി.

ഇന്ന് 686 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1217 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13213 ആണ്. ഇതിൽ 11064 പേർ വീടുകളിലും, 855 പേർ കോവിഡ് കെയർ സെന്ററുകളിലും 1294 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 22 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 21 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 255 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 189 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 56 പേരും അങ്കമാലി അഡല്ക്സിൽ 128 പേരും ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.

കൊവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വെ, എല്ലാ ട്രെയിനും കൃത്യസമയത്ത്; അപൂർവനേട്ടം..!കൊവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വെ, എല്ലാ ട്രെയിനും കൃത്യസമയത്ത്; അപൂർവനേട്ടം..!

Ernakulam
English summary
Ten Coronavirus positive cases in Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X