Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് പത്ത് ആരോഗ്യപ്രവർത്ത് കൊവിഡ്: ജില്ലയിൽ 859 പേർക്ക് കൊവിഡ്, 731 പേർക്കും സമ്പർക്ക ബാധ!

കൊച്ചി: എറണാകുളം ജില്ലയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. എറണാകുളം ജില്ലയിൽ 859 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. 731 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 112 പേരുടെ ഉറവിടം വ്യക്തമാല്ല. അതേ സമയം ഇന്ന്216 പേർ രോഗ മുക്തി നേടി. ഇതിൽ 211 പേർ എറണാകുളം ജില്ലക്കാരും 5 പേർ മറ്റ് ജില്ലക്കാരുമാണ്.

കളമശ്ശേരി മെഡിക്കൽ കോളേജ്- 236, പി വി എസ്- 15, സഞ്ജീവനി - 122, സ്വകാര്യ ആശുപത്രികൾ - 590, എഫ് എൽ റ്റി സികൾ- 1676, വീടുകൾ - 3575 പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് 7084 പേരാണ് ചികിത്സയിൽ കഴിയുന്ന്. സംസ്ഥാനത്ത് ഇന്ന് 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 30, കാസര്‍ഗോഡ് 24, എറണാകുളം 10, ആലപ്പുഴ, തൃശൂര്‍, വയനാട് 5 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 4 വീതം, കൊല്ലം, കൊല്ലം 3, പാലക്കാട്, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കേരളത്തില്‍ ഇന്ന് 7354 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

999-15852051

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 719 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 7036 സമ്പര്‍ക്ക രോഗികളാണുള്ളത്. മലപ്പുറം 1024, തിരുവനന്തപുരം 898, എറണാകുളം 843, കോഴിക്കോട് 827, കൊല്ലം 566, ആലപ്പുഴ 499 , തൃശൂര്‍ 476, കാസര്‍ഗോഡ് 400, കണ്ണൂര്‍ 387, പാലക്കാട് 365, കോട്ടയം 324, പത്തനംതിട്ട 224, വയനാട് 157, ഇടുക്കി 46 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+