എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് പത്ത് പേർക്ക് കൊറോണ വൈറസ്: വിദേശത്ത് നിന്നെത്തിയവർക്ക് രോഗം!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 10 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 19 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള എടത്തല സ്വദേശിക്കും, ജൂൺ 23 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 70 വയസ്സുള്ള കൂത്താട്ടുകുളം സ്വദേശി ക്കും, ജൂൺ 14ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 29കാരനായ കോതമംഗലം സ്വദേശിക്കും, ജൂൺ 16 ന് ഷാർജ തിരുവനന്തപുരം വിമാനത്തിലെത്തിയ 30 വയസ്സുള്ള ഞാറയ്ക്കൽ സ്വദേശിക്കും, ജൂൺ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 45കാരനായ രായമംഗലം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വാചകമടിക്കുന്ന യുഡിഎഫ് നേതൃത്വവും കുഴലൂത്ത് നടത്തുന്ന പത്രങ്ങളും, തുറന്നടിച്ച് മന്ത്രി എംഎം മണിവാചകമടിക്കുന്ന യുഡിഎഫ് നേതൃത്വവും കുഴലൂത്ത് നടത്തുന്ന പത്രങ്ങളും, തുറന്നടിച്ച് മന്ത്രി എംഎം മണി

ജൂൺ 24 ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 57 കാരനായ തമിഴ്നാട് സ്വദേശിക്കും, ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 40 കാരനായ ചിറ്റാറ്റുകര സ്വദേശിക്കും, ജൂൺ 21 ന് മഹാരാഷ്ട്രയിൽനിന്നും റോഡ് മാർഗം കൊച്ചിയിലെത്തിയ 34 കാരനായ മഹാരാഷ്ട്ര സ്വദേശിക്കും രോഗം സ്ഥിരീകരിച്ചത്. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുക്കളായ 32 വയസ്സും, 13 വയസ്സുമുള്ള ആമ്പല്ലൂർ സ്വദേശികൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam
 coronavirus32

ഇത് കൂടാതെ ജൂൺ 23 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്. ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള ചൊവ്വരയിലെ ആരോഗ്യ പ്രവർത്തകർ, കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവരുൾപ്പെടെയുള്ള 197 പേരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഇന്ന് 2 പേർ രോഗമുക്തി നേടി. ജൂൺ 15ന് രോഗം സ്ഥിരീകരിച്ച 23 വയസുള്ള രാമമംഗലം സ്വദേശി , 36 വയസുള്ള ഉദയംപേരൂർ സ്വദേശിനി എന്നിവർ ഇന്ന് രോഗമുക്തി നേടി. ഇന്ന് 1078 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 961 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13086 ആണ്. ഇതിൽ 11161 പേർ വീടുകളിലും, 436 പേർ കോവിഡ് കെയർ സെന്ററുകളിലും 1489 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 18 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 6 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 200 ആണ്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 148 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 143 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 205 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 159 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 10 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 330 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

അങ്കമാലി അഡ്ലക്സ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിലെ പുതുതായി നിയോഗിച്ച ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം, മാസ്കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയിൽ കൈ കഴുകുന്ന രീതി, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് പരിശീലനം നടത്തി.

ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീക്ക് ചേര്‍ന്നതല; കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണംബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീക്ക് ചേര്‍ന്നതല; കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം

Ernakulam
English summary
Ten new Coronavirus case reported from Ernakulam today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X