എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പശ്ചിമ കൊച്ചിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; കടുത്ത നടപടി; 4 ദിവസത്തിനിടെ 57 പേര്‍ക്ക് കൊവിഡ്

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ പശ്ചിമ കൊച്ചിയില്‍ കടുത്ത നിയന്ത്രണം. കൊവിഡ്-19 ക്ലസ്റ്ററുകള്‍ക്ക് പുറത്തുള്ളവര്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരും.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങള്‍ ഇതിനകം തന്നെ കൊവിഡ് ക്ലസ്റ്ററുകളാണ്. ഇതിന് പുറമെ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന 1 മുതല്‍ 28 വരെയുള്ള വാര്‍ഡുകള്‍,തോപ്പുമ്പടി, പള്ളുരുത്തി, പെരുമ്പടപ്പ്, എടാകൊച്ചി, എന്നീ പ്രദേശങ്ങളിലാണ് ഞായറാഴ്ത്ത രാത്രി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നത് കൊണ്ട് തന്നെ തീരദേശ മേഖലയായ ചെല്ലാനത്ത് ഇതിനകം തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

kochi

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

രാവിലെ എട്ട് മുതല്‍ ഉച്ച ഒരു മണിവരെ അവശ്യസാധനങ്ങള്‍ ലഭ്യമാകുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതോടൊപ്പം 11,13,17,22 വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിയെയുള്ളവര്‍ പുറത്തേക്ക് പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ ഞായറാഴ്ച്ച മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഞായറാഴ്ച്ച ഉള്‍പ്പെടെ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഇവിടെ 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം തോപ്പുംപടിയിലെ ബിഒടി പാലം പല തവണ തിങ്കളാഴ്ച്ച പൊലീസ് അടക്കുകയും തുറക്കുകയും ചെയ്തതിനല്‍ ആളുകളില്‍ ആശങ്കയുണ്ടായിരുന്നു. നൂറിലധികം പേര്‍ പാലത്തിനടുത്ത് എത്തിയതോടെ വലിയ ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടിരുന്നു. ഒടുവില്‍ പാലം പൂര്‍ണ്ണമായും അടച്ചിടേണ്ടതില്ലെന്നും എന്നാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.

അമിത്ഷാക്ക് എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ; എന്തുകൊണ്ടെന്ന് തരൂര്‍അമിത്ഷാക്ക് എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ; എന്തുകൊണ്ടെന്ന് തരൂര്‍

കോണ്‍ഗ്രസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല, വിമര്‍ശനവുമായി സമസ്തകോണ്‍ഗ്രസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല, വിമര്‍ശനവുമായി സമസ്ത

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ 4 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; ജില്ലയില്‍ ഒരു മരണംകോഴിക്കോട് മെഡിക്കല്‍ കോളെജില്‍ 4 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; ജില്ലയില്‍ ഒരു മരണം

Ernakulam
English summary
the complete lockdown has been announced in West Kochi in Ernakulam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X