എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവയില്‍ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു; നഗരസഭാ മാര്‍ക്കറ്റ് അടഞ്ഞുതന്നെ

  • By News Desk
Google Oneindia Malayalam News

ആലുവ: കൊവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ആലുവ നഗരസഭയില്‍ മൂന്നാഴ്ച്ച മുമ്പ് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. 26 വാര്‍ഡുകളില്‍ 18 വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. 8 വാര്‍ഡുകളില്‍ നിലവിലെ നിയന്ത്രണം തുടരും. ഇവിടെ കൊവിഡ് പോസ്റ്റീവ് കേസുകള്‍ ഉണ്ട്.

നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും നഗരസഭാ മാര്‍ക്കറ്റ് തുറക്കില്ല. 11 മുതല്‍ 15 വരേയും 24 മുതല്‍ 26 വരേയുമുള്ള വാര്‍ഡുകളിലാണ് നിയന്ത്രണം തുടരുക. കടുങ്ങല്ലൂര്‍ പഞ്ചായത്തിലും കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. ഇവിടെ ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഇതുവരേയും 22 കേസുകള്‍ രജിസറ്റര്‍ ചെയ്തിട്ടുണ്ട്. 4 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

corona

അതേസമയം എറണാകുളം ജില്ലയില്‍ പശ്ചിമ കൊച്ചിയില്‍ കടുത്ത നിയന്ത്രണം തുടരും. കൊവിഡ്-19 ക്ലസ്റ്ററുകള്‍ക്ക് പുറത്തുള്ളവര്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങള്‍ ഇതിനകം തന്നെ കൊവിഡ് ക്ലസ്റ്ററുകളാണ്. ഇതിന് പുറമെ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന 1 മുതല്‍ 28 വരെയുള്ള വാര്‍ഡുകള്‍,തോപ്പുമ്പടി, പള്ളുരുത്തി, പെരുമ്പടപ്പ്, എടാകൊച്ചി, എന്നീ പ്രദേശങ്ങളിലാണ് ഞായറാഴ്ച്ച രാത്രി മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നത് കൊണ്ട് തന്നെ തീരദേശ മേഖലയായ ചെല്ലാനത്ത് ഇതിനകം തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാവിലെ എട്ട് മുതല്‍ ഉച്ച ഒരു മണിവരെ അവശ്യസാധനങ്ങള്‍ ലഭ്യമാകുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് പൊലീസ് അറിയിച്ചു. ഇതോടൊപ്പം 11,13,17,22 വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിയെയുള്ളവര്‍ പുറത്തേക്ക് പോകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

സച്ചിന് മടങ്ങിയെത്താം, രാഹുലിന്റെ ഓഫര്‍, ഒരൊറ്റ കണ്ടീഷന്‍, തിരക്കിട്ട നീക്കവുമായി ഗെലോട്ട്!!സച്ചിന് മടങ്ങിയെത്താം, രാഹുലിന്റെ ഓഫര്‍, ഒരൊറ്റ കണ്ടീഷന്‍, തിരക്കിട്ട നീക്കവുമായി ഗെലോട്ട്!!

 സംസ്ഥാനത്ത് 1083 പേര്‍ക്ക് കൂടി കൊവിഡ്, രോഗമുക്തി ഇന്ന് ആയിരം കടന്നു, സമ്പർക്കം വഴി 902 പേര്‍ക്ക് സംസ്ഥാനത്ത് 1083 പേര്‍ക്ക് കൂടി കൊവിഡ്, രോഗമുക്തി ഇന്ന് ആയിരം കടന്നു, സമ്പർക്കം വഴി 902 പേര്‍ക്ക്

Ernakulam
English summary
The curfew imposed in Aluva municipality three weeks ago has been partially lifted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X