തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത് 1000 സ്ഥാനാര്‍ത്ഥികളെ; മുന്‍ കൗണ്‍സിലര്‍ക്കും വിലക്ക്
കൊച്ചി: എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത് 1000 സ്ഥാനാര്‍ത്ഥികളെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചെലവാക്കിയ പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് നല്‍കാത്തതിനെ തുര്‍ന്നാണ് അയോഗ്യരാക്കിയിരിക്കുന്നത്.
ഇവര്‍ക്ക് അടുത്ത് അഞ്ച് വര്‍ഷത്തേക്ക് ഇനി മത്സരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് വിലക്കുണ്ടാകും. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വിവിധ തലങ്ങളിലായി മത്സരിച്ചവരാണ് ഇവര്‍. അതേസമയം പ്രമുഖ സ്ഥാനാര്‍ത്ഥികളൊന്നും പട്ടികയിലില്ല. ഇവരില്‍ പലര്‍ക്കും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും മത്സരിക്കേണ്ടതിനാല്‍ കണക്ക് കൊടുക്കാതെ നിര്‍വാഹമില്ല.

Recommended Video
നിലവില്‍ കമ്മീഷന്‍ വിലക്കിയവരില്‍ പലരും അപരന്മാരാണ്. കൊച്ചി നഗരസഭയില്‍ മാത്രം 80 പേരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. മുന്‍ കൗണ്‍സിലര്‍ക്കുള്‍പ്പെടെയാണ് വിലക്ക്. യുഡിഎഫ് കൗണ്‍സിലറായ ഹസീന നൗഷാദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായാണ് മത്സരിച്ചത്. കണക്ക് കൊടുക്കാത്തതിനാല്‍ അയോഗ്യയാവുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് ഭൂതത്താന്‍കെട്ട് ഡിവിഷനില്‍ അപരനായി മത്സരിച്ച അബ്ദുള്‍ കരീമിനേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. ഇവിടെ മത്സരിച്ച് എംഎം അബ്ദുള്‍ കരീമിന്റെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കുകയും സിപിഎം സ്ഥാനാര്‍ത്ഥി കെഎം പരീതിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
ജില്ലയില്‍ 13 മുനിസിപ്പാലിറ്റികളിലായി 134 സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കി. ഏറ്റവും കൂടുതല്‍ പേരെ തൃക്കാക്കരയിലും ഏറ്റവും കുറവ് ആലുവയിലുമാണ് ആണ് സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കിയത്. തൃക്കാക്കരയില്‍ 30 പേരേയും ആലുവയില്‍ ഒരാളേയുമാണ് അയോഗ്യരാക്കിയത്. ഇതിന് പുറമേ ജില്ലാ പഞ്ചായത്തില്‍ 4 സ്ഥാനാര്‍ത്ഥികളും ബ്ലോക്കില്‍ 70 സ്ഥാനാര്‍ത്ഥികളും അയോഗ്യരായി. ആകെ 82 പഞ്ചായത്തുകളിലായി മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ 712 പേര്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications