എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രവി പൂജാരിയെ വിട്ടുകിട്ടാൻ കർണാടക പോലീസ് സെനഗലിലേക്ക്; കർണാടക, മുംബൈ പോലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ചു കേരള പോലീസും...

  • By Desk
Google Oneindia Malayalam News

കൊച്ചി: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ തടവിൽ കഴിയുന്ന മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയ്ക്ക് വിട്ടു കിട്ടാൻ കർണാടക പൊലീസും മുംബെ പൊലീസും ശ്രമങ്ങൾ തുടരുന്നു. ഇതിനായി കർണാടക പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥൻ ദിവസങ്ങൾക്കുള്ളിൽ സെനഗലിലെത്തും. നടിയുടെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിന് നേരേ വെടിവെയ്പ്പ് നടത്തിയ കേസിലുൾപ്പെടെ പ്രതിയായ രവി പൂജാരി ജനുവരി 19നാണ‌ു സെനഗൽ ജുഡിഷ്യൽ പൊലീസിന്‍റെ പിടിയിലായത്.

തെരഞ്ഞെടുപ്പ്: ഏപ്രില്‍ 13 മുതല്‍ ഇടുക്കിയില്‍ റോഡുകള്‍ വെട്ടിപൊളിക്കുന്നതിന് നിരോധനം...

സെനഗലിൽ ആന്‍റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാൻ ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. രവി പൂജാരി പ്രതിയായ കേസുകളുടെ വിശദാംശങ്ങൾ എഫ്ഐആർ സഹിതം സെനഗൽ കോടതിയിൽ ഹാജരാക്കണം. ഇതിന്‍റെ ഭാഗമായി കേസുകൾ ഫ്രഞ്ച് ഭാഷയിലേക്കു മൊഴിമാറ്റുന്ന ജോലികൾ പുരോഗമിക്കുന്നു. കർണാടക പൊലീസ് ഇതിനകം 10 കേസുകളുടെ വിവരങ്ങൾ പരിഭാഷപ്പെടുത്തി സെനഗലിന് അയച്ചു കൊടുത്തു.

Ernakulam

18 കേസുകളുടെ പരിഭാഷ മുംബൈ പൊലീസ് തയ്യാറാക്കി കൊണ്ടിരിക്കുന്നു. ഇതിനൊപ്പമാണു നടപടിക്രമങ്ങൾ ത്വരിതഗതിയിലാക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സെനഗലിലേക്ക് പോകുന്നത്. പൂജാരി അറസ്റ്റിലായ ഉടൻ ഇയാളെ പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ട് സെനഗൽ അധികൃതർക്ക് മുംബൈ പൊലീസ് അ‍യച്ചു കൊടുത്തിരുന്നു. എന്നാൽ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയായ ഫ്രഞ്ചിൽ കേസ് വിവരങ്ങൾ വേണമെന്ന് സെനഗൽ അധികൃതർ മുംബൈ, കർണാടക പൊലീസിനെ അറിയിച്ചിരുന്നു.

ഇതേത്തുടർന്നാണ് പരിഭാഷപ്പെടുത്തുന്നത്. ഇന്ത്യയ്ക്ക് വിട്ടുനൽകുന്നതിനുള്ള നടപടിക്രമങ്ങൾക്കു പുറമേ, നാടുകടത്താനുള്ള സാധ്യത കൂടി ആരായുന്നുണ്ട്. രവി പൂജാരി ഇന്ത്യക്കാരനായതിനാൽ സെനഗലിൽ നിന്നും ഇന്ത്യയിലേക്ക് നാടുകടത്താൻ സാധിക്കും. വിട്ടു നൽകുന്നതിനേക്കാൾ നടപടിക്രമങ്ങൾ കുറവാണെന്ന സൗകര്യവുമുണ്ട്. താൻ രവി പൂജാരിയല്ലെന്നും ബുർക്കിനാ ഫാസോ പൗരനായ ആന്‍റണി ഫെർണാണ്ടസ് ആണെന്നുമുള്ള വാദമാണ് സെനഗൽ അധികൃതർക്ക് മുമ്പാകെ അധോലോക കുറ്റവാളി ഉയർത്തിയിരിക്കുന്നത്.

അതിനാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ സാധിക്കൂ. ഇയാൾക്കെതിരേ കർണാടകയിൽ മാത്രം 96 കേസുകൾ നിലവിലുണ്ട്. മഹാരാഷ്ട്രയിൽ 50ലേറെ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബർ 15നാണു നടി ലീനാ മറിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിന് നേരേ വെടിവെയ്പുണ്ടായത്. 25 കോടി രൂപ ആവശ്യപ്പെട്ടു രവി പൂജാരി നടിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. രവി പൂജാരിയെ മൂന്നാംപ്രതിയാക്കി എറണാകുളം കോടതിയിൽ ക്രൈംബ്രാഞ്ച് പ്രഥമവിവര റിപ്പോർട്ടും സമർപ്പിച്ചിരുന്നു. രവി പൂജാരിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയാൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ കേരള പൊലീസും കോടതിയെ സമീപിക്കും.

Ernakulam
English summary
The Karnataka police are going to go to Senegal to release Ravi Poojari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X