വിദേശത്ത് നിന്നെത്തി രാവിലെ ക്വാറന്റൈനില്‍ പ്രവേശിച്ചു; രാത്രി കുഴഞ്ഞ് വീണുമരിച്ചു
വൈപ്പിന്‍: വിദേശത്ത് നിന്നും നാട്ടിലെത്തി രാവിലെ ക്വാറന്റൈനില്‍ പ്രവേശിച്ചയാള്‍ രാത്രി കുഴഞ്ഞ് വീണുമരിച്ചു. ചെറായി കരുത്തല ചില്ലിക്കാട്ട് പ്രഭാകരന്റേയും ശാന്തയുടേയും മകന്‍ സാഹിഷ്(46) ആണ് കുഴഞ്ഞുവാണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് സൂചന.
കൊവിഡ് പ്രാഥമിക പരിശോധന ഫലം നെഗറ്റീവാണ്. ജിദ്ദയില്‍ നിന്നു വെള്ളിയാഴ്ച്ച രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ സാഹിഷ് വാഹനം കിട്ടാന്‍ വൈകിയതിനാല്‍ ശനിയാഴ്ച്ച രാവിലെയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വീടിന്റെ ഒന്നാം നിലയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

രാത്രി ഭക്ഷണം കഴിഞ്ഞ് ഫോണ്‍ ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ജിദ്ദയിലെ ഇടിഎ കമ്പനി ജീവക്കാരനായിരുന്ന സാഹിഷ് 23 വര്‍ഷമായി വിദേശത്താണ്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലാണ്.
Recommended Video
അതേസമയം കൊച്ചിയില്‍ ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നെഞ്ച് വേദനയുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച എടത്തല സ്വദേശി മോഹനന്‍ (65), പള്ളിക്കര അമ്പലപ്പാടി സ്വദേശി അബൂബക്കര്‍ (72) എന്നിവരാണ് മരണപ്പെട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 10 മണിക്കായിരുന്നു അബൂബക്കറുടെ മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 23 നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ്-19 നെ തുടര്‍ന്ന് മരണപ്പെട്ടു.
കൊവിഡ് പോസ്റ്റീവായി കളമശേരി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ഇടുക്കി രാജാക്കാട് മാമ്മട്ടിക്കാനം ചന്ദന പുരയിടത്തില്‍ വീട്ടില്‍ സിവി വിജയന്‍ (61) ആണ് എറണാകുളത്ത് ഇന്ന് മരിച്ച മറ്റൊരാള്‍. പാന്‍ ക്രിയാസ് ക്യാന്‍സര്‍ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയന്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച്ചയാണ് കളമശേരി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications