Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസം പൂർത്തിയാകുന്നതിന് മുമ്പ് 10 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ; ഇത് അഭിമാന നേട്ടം

കൊച്ചി: കേരളത്തിന്റെ ജല ​ഗതാ​ഗത രം​ഗത്ത് നിർണായകമായ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. ഇപ്പോൾ സർവീസ് തുടങ്ങി 6 മാസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവവരുടെ എണ്ണം 10 ലക്ഷത്തിലെത്തി. മലപ്പുറം മഞ്ചേരി സ്വദേശി സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് തൻഹ

അന്താരാഷ്‌ട്ര തലത്തിൽ തന്നെ ശ്രദ്ധ ലഭിച്ച ഒരു പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. ഒക്ടോബർ 26ന് ആണ് കൊച്ചി വാട്ടർ മെട്രോ ആരംഭിച്ച് ആറ് മാസം പൂർത്തിയാകുന്നത്. 12 ബോട്ടുകളുമായി ഹൈക്കോർട്ട് ജംഗ്‌ഷൻ- വൈപ്പിൻ-ബോൽഗാട്ടി ടെർമിനലുകളിൽ നിന്നും വൈറ്റില- കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് നിലവിൽ സർവ്വീസ് ഉള്ളത്.

Kochi

ഹൈക്കോർട്ട് ജം​ഗ്ഷനിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായി ഉള്ള സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഫോർട്ട് കൊച്ചി, മുളവുകാട് നോർത്ത്, വില്ലിം​ഗ്ടൺ ഐലൻഡ്, കുമ്പളം കടമക്കുടി, പാലിയം തുരുത്ത് ടെർമിനലുകളുടെയും നിർമാണം നടക്കുകയാണ്.

പ്രധാന ടെർമിനലുകളിൽ ഒന്നായ ഫോർട്ട് കൊച്ചി ടെർമിനലിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കുവാനാണ് ലക്ഷ്യം.

ഇലക്‌ട്രിക് ബോട്ടുകൾക്ക് ആയുള്ള രാജ്യാന്തര പുരസ്കാരം ആയ ഗുസീസ് ഇലക്‌ട്രിക് ബോട്ട്സ് അവാർഡിൽ പൊതുഗതാഗത ബോട്ടുകളുടെ വിഭാഗത്തിൽ കൊച്ചി വാട്ടർ മെട്രോ ബോട്ട് പുരസ്‌കാരം നേടിയിരുന്നു.

ഇക്കണോമിക്സ് ടൈംസ് ഏർപ്പെടുത്തിയ 2023 ലെ എനർജി ലീഡർ ഷിപ്പ് അവാർഡിലും മരിടൈം മേഖലയിലെ ഷിപ്പ് ടെക് പുരസ്ക്കാരത്തിലും ഇനന്റർനാഷണൽ പ്രാജക്റ്റ് മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡിലും മികച്ച നേട്ടം സ്വന്തമാക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു.

ഭിന്നശേഷി സൗഹൃദം ആയാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വീൽചെയറിൽ വരുന്ന വ്യക്തിക്ക് പരസഹായം ഇല്ലാതെ ബോട്ടിൽ പ്രവേശിക്കാം. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് 20 രൂപയാണ്. സ്ഥിരം യാത്രക്കാർക്കായി പ്രതിവാര- പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാൻ കഴിയും.

ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്‌ട്രിക്ക് ബോട്ടുകളുടെ ഫ്‌ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്‌ക്ക് ആണ് . പദ്ധതി പൂർത്തി ആകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+