എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫോണുപയോഗിക്കുന്ന കുട്ടികളെ ഇനി വഴക്ക് പറയേണ്ട... കാര്യമുണ്ട്, രോഗം വരെ കണ്ടുപിടിക്കും ഇനി ഫോണുകൾ!

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍: കേരളത്തിലെ ആദ്യത്തെ സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് നേത്ര പടല രോഗങ്ങള്‍ കണ്ടുപിടിക്കുന്നത്തിനുള്ള സംവിധാനം വേങ്ങൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പ്രസിഡന്റ് മിനി ബാബു ഉത്ഘാടനം ചെയ്തു. ഇതോടെ നേത്രപടല രോഗങ്ങള്‍ ടെലി മെഡിസിന്‍ വഴി കണ്ടുപിടിക്കുന്നതിനുള്ള സംവിധാനമുള്ള കേരളത്തിലെ ആദ്യത്തെ സാമൂഹിക ആരോഗ്യകേന്ദ്രമായി വേങ്ങൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം.

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ സംസ്ഥാന ജനസംഖ്യയില്‍ അഞ്ചിലൊന്ന് വിഭാഗം പ്രമേഹ ബാധിതര്‍ ആണെന്ന് തെളിഞ്ഞതിലാണ് ഈ നടപടി. ഇതില്‍ 16 ശതമാനം കണ്ണിനു തിമിരം ബാധിച്ചവരും, ഇതില്‍ തന്നെ 8 ശതമാനം പേര്‍ വേണ്ടത്ര ചികിത്സ കിട്ടിയില്ലെങ്കില്‍ അന്ധരായി പോകാന്‍ സാധ്യതയുള്ളവരുമാണ്. കണ്ണിലെ പ്രമേഹം ആരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന നോണ്‍ മിഡ്രിയാറ്റിക് കാമറ സ്ഥാപിക്കുന്നതിലൂടെ രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

Smart Phone

നിലവിലെ പരിക്ഷണ സംവിധാനം രോഗനിര്‍ണയത്തിന് അപര്യാപ്തമാണ്. മരുന്ന് കണ്ണിലൊഴിച്ചു രണ്ടു മണിക്കൂര്‍ കൊണ്ട് നേത്ര പടലം വികസിപ്പിക്കാനാണ് നിലവിലെ പരിശോധന. രോഗിക്ക് ഒപ്പം ഒരു സഹായിയും വേണം. എന്നാല്‍ നോണ്‍ മിഡ്രിയാറ്റിക് കാമെറയിലൂടെ രണ്ടു മിനിറ്റു കൊണ്ട് രോഗ നിര്‍ണയം നടത്താന്‍ സാധിക്കും.

കണ്ണിനോട് കാമറ വച്ച് നേത്രപടലം വികസിപ്പിക്കുകയും ചിത്രമെടുക്കുകയും ചെയാം. ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ മുഖേന നേത്ര പടല അന്ധതയുണ്ടോ എന്നറിയാനും കഴിയും. കൂടുതല്‍ പരിശോധന അവശ്യമായി വന്നാല്‍ ചിത്രം വിദക്തര്‍ക്കു അയച്ചു കൊടുക്കുകയും ചെയ്യാം. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയ രോഗംമുള്ളവര്‍ക്കു നേത്രപടല അന്ധത കൂടുന്ന സാഹചര്യത്തിലാണ് വേങ്ങൂര്‍ സി എച്ച് സി ഈ സംവിധാനം ഒരുക്കുന്നത്.

Ernakulam
English summary
The phone will find the disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X