എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടു; അപകടം കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍

Google Oneindia Malayalam News

കൊച്ചി: അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ പൊതു ദര്‍ശന ചടങ്ങ് കഴിഞ്ഞ് വരുന്ന വഴി മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടു. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍ വച്ചാണ് അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാര്‍ണിങ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

 കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി, നിയമസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസിന്റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു പോകുമ്പോള്‍ ആണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അപകടം സംഭവിച്ചത്.

1

തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിക്ക് വൈകിട്ടോടെയാണ് പിടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. പി എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥം പൂജപ്പുരയില്‍ സ്ഥാപിച്ച വെങ്കല പ്രതിമ അനാവരണം ചെയ്യാനായിരുന്നു രാഷ്ട്രപതി തലസ്ഥാനത്തെത്തിയിരുന്നത്. പരിപാടിക്ക് ശേഷം വൈകീട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി പരിപാടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് അദ്ദേഹം പി ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. പി ടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി തിരിച്ച് മടങ്ങിയത്.

ഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകഒമൈക്രോണ്‍; വിമാനയാത്രകാര്‍ക്ക് പകര്‍ച്ച സാധ്യത മൂന്ന് മടങ്ങ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

2

ആയിരങ്ങളുടെ കണ്ണീരും ആവേശം നിറഞ്ഞ മുദ്രാവാക്യങ്ങളുമേറ്റുവാങ്ങിയാണ് പിടി തോമസിനെ എല്ലാവരും യാത്രയാക്കിയത്. പിടിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനം മുഴങ്ങിനിന്ന രവിപുരം ശ്മശാനത്തില്‍ മക്കളായ വിവേകും വിഷ്ണുവും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തുകയായിരുന്നു. പൊലീസിന്റ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.

ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍

3

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ അചഞ്ചലമായ തന്റെ നിലപാടുകളില്‍ ഊന്നിനിന്ന പ്രകൃതി സ്‌നേഹിക്കാണ് വിട നല്‍കിയത്. കൊച്ചി രവിപുരം ശ്മശാനത്തില്‍ തിങ്ങിക്കൂടിയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും മധ്യത്തില്‍ സംസ്ഥാന പൊലീസ് സേനയുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങിയാണ് പിടി തോമസിനെ യായാരയാക്കിയത്.

ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കും; മനോഹർ ലാൽ ഖട്ടർഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കും; മനോഹർ ലാൽ ഖട്ടർ

4

കെപിപിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ അര്‍ദ്ധരാത്രിക്കു ശേഷം വെല്ലൂരില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുതല്‍ വഴി നീളെ ആയിരങ്ങളാണ് പിടി തോമസിനെ ഒരു നോക്ക് കാണാനെത്തിയത്. ജന്മദേശമായ ഇടുക്കി ജില്ല പിടിക്ക് വികാര നിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. വഴി നീളെ പ്രവര്‍ത്തകര്‍ പിടിയെ അവസാനമായി കാണാന്‍ തടിച്ചു കൂടി. ഇതേത്തുടര്‍ന്ന് വിലാപ യാത്ര അഞ്ചു മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്.

5

സമയക്കുറവ് മൂലം കുറച്ച് സമയം മാത്രമാണ് അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെച്ചത്. പിന്നീട് ഡിസിസി ഓഫീസില്‍ മുതിര്‍ന്ന നേതാക്കള്‍ മൃതദേഹത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പ്രമുഖര്‍ എറണാകുളം ടൗണ്‍ ഹാളില്‍ പിടിക്ക് വിട നല്‍കാനെത്തി. തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കൊച്ചി നഗരസഭയുടെ രവിപുരം പൊതുശമ്ശാനത്തില്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ശവ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നു: കോടിയേരികേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നു: കോടിയേരി

Recommended Video

cmsvideo
Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia

Ernakulam
English summary
The pilot vehicle of the Chief Minister was involved in an accident at eranakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X