Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ കയറി തെരുവുനായ ആക്രമണം; സഹോദരങ്ങള്‍ക്ക് പരിക്ക്

കാക്കനാട്: വീടിനുള്ളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഹോദരങ്ങളെ തെരുവു നായ ആക്രമിച്ചു. മൂന്ന് വയസുകാരിയും 7 വയസുകാരനേയുമാണ് തെരുവുനായ കടിച്ച് മുറിവേല്‍പ്പിച്ചത്. കലക്ട്രേറ്റിന് സമീപം വിഎസ്എന്‍എല്‍ റോഡ് വടാച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശികളുടെ മക്കളെയാണ് തെരുവുനായ ആക്രമിച്ചത്.

പെയിന്റിംഗ് തൊഴിലാളിയായ പിതാവും സെസിലെ ജീവനക്കാരായ മാതാവും ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. മൂന്ന് വയസുകാരിയുടെ ചെവിയിലും നെഞ്ചിലും മുതുകിലും വയറിലും ആഴത്തില്‍ മുറിവുകളുണ്ട്. സഹോദരന് ഇടത് കൈത്തണ്ടയിലാണ് കടിയേറ്റത്.

dog

ഒഴിഞ്ഞുമാറിയതോടെയാണ് 7 വയസുകാരന് കൂടുതല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടത്. എന്നാല്‍ ഇളയ കുട്ടി പട്ടി ഓടിയെത്തിയപ്പോഴേക്കും താഴെ വീഴുകയും കൂടുതല്‍ മുറിവേല്‍ക്കുകയുമായിരുന്നു. ഇവര്‍ക്കിടയിലുള്ള മൂന്നാമത്തെ കുട്ടി മുറ്റത്തായിരുന്നു.

കുട്ടികളുടെ കരച്ചിലും നായയുടെ കുരയും കേട്ട് ഒാടിയെത്തിയതാണ് വീട്ടുടമകള്‍. അപ്പോഴേക്കും ഇളയകുട്ടി അബോധാവസ്ഥയിലായിരുന്നു. ഇരുവരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+