എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടില്‍ കയറി തെരുവുനായ ആക്രമണം; സഹോദരങ്ങള്‍ക്ക് പരിക്ക്

Google Oneindia Malayalam News

കാക്കനാട്: വീടിനുള്ളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഹോദരങ്ങളെ തെരുവു നായ ആക്രമിച്ചു. മൂന്ന് വയസുകാരിയും 7 വയസുകാരനേയുമാണ് തെരുവുനായ കടിച്ച് മുറിവേല്‍പ്പിച്ചത്. കലക്ട്രേറ്റിന് സമീപം വിഎസ്എന്‍എല്‍ റോഡ് വടാച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശികളുടെ മക്കളെയാണ് തെരുവുനായ ആക്രമിച്ചത്.

പെയിന്റിംഗ് തൊഴിലാളിയായ പിതാവും സെസിലെ ജീവനക്കാരായ മാതാവും ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. മൂന്ന് വയസുകാരിയുടെ ചെവിയിലും നെഞ്ചിലും മുതുകിലും വയറിലും ആഴത്തില്‍ മുറിവുകളുണ്ട്. സഹോദരന് ഇടത് കൈത്തണ്ടയിലാണ് കടിയേറ്റത്.

dog

ഒഴിഞ്ഞുമാറിയതോടെയാണ് 7 വയസുകാരന് കൂടുതല്‍ പരിക്കില്ലാതെ രക്ഷപ്പെട്ടത്. എന്നാല്‍ ഇളയ കുട്ടി പട്ടി ഓടിയെത്തിയപ്പോഴേക്കും താഴെ വീഴുകയും കൂടുതല്‍ മുറിവേല്‍ക്കുകയുമായിരുന്നു. ഇവര്‍ക്കിടയിലുള്ള മൂന്നാമത്തെ കുട്ടി മുറ്റത്തായിരുന്നു.

കുട്ടികളുടെ കരച്ചിലും നായയുടെ കുരയും കേട്ട് ഒാടിയെത്തിയതാണ് വീട്ടുടമകള്‍. അപ്പോഴേക്കും ഇളയകുട്ടി അബോധാവസ്ഥയിലായിരുന്നു. ഇരുവരം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിടില്ല: വിശ്വസിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയെന്ന് പൈലറ്റ് പക്ഷംബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വിടില്ല: വിശ്വസിക്കുന്നത് കോണ്‍ഗ്രസില്‍ തന്നെയെന്ന് പൈലറ്റ് പക്ഷം

അക്കാര്യത്തിന് വേണ്ടി സ്വപ്‌ന വിളിച്ചു, പക്ഷേ ഇടപെടില്ലെന്ന് പറഞ്ഞു- ശിവശങ്കറിന്റെ മൊഴിയെന്ന് വാർത്തഅക്കാര്യത്തിന് വേണ്ടി സ്വപ്‌ന വിളിച്ചു, പക്ഷേ ഇടപെടില്ലെന്ന് പറഞ്ഞു- ശിവശങ്കറിന്റെ മൊഴിയെന്ന് വാർത്ത

തൃശൂരില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗംതൃശൂരില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കത്തിലൂടെ 54 പേര്‍ക്ക് രോഗം

Ernakulam
English summary
The street dog attacked the brothers who were fooding inside the house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X