എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരിച്ചെന്ന് കരുതി മഹസർ തയ്യാറാക്കി, മിനുറ്റുകൾക്കുള്ളിൽ യുവാവിന് പുതുജീവൻ; ആലുവയിൽ സംഭവിച്ചത്..!!

Google Oneindia Malayalam News

ആലുവ: മരിച്ചെന്ന് കരുതി മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനിരിക്കെ യുവാവിന് ലഭിച്ചത് പുതു ജീവന്‍. മരിച്ചെന്ന് കരുതി മഹസര്‍ തയ്യാറാക്കി ഇന്‍ക്വസ്റ്റിന് ശേഷം ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ക്ക് തോന്നിയ സംശയമാണ് യുവാവിന് പുതു ജീവന്‍ ലഭിക്കാന്‍ കാരണമായത്. ആലുവയിലാണ് സംഭവം. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കാഷ്‌ലെസ് ഇന്‍ഷൂറന്‍സ് ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം പോവുകയാണെന്ന് പറഞ്ഞ് യുവാവ് ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയി.

death

Recommended Video

cmsvideo
VS Sunil Kumar Talks About The Situation In Kerala | Oneindia Malayalam

ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് കരുതുന്നത്. ആശുപത്രി വിട്ട ശേഷം ഇയാള്‍ എങ്ങാട്ടാണ് പോയതെന്ന വ്യക്തമല്ല. തൃക്കാക്കരയിലെ ആശുപത്രിയിലേക്ക് പോകുകയാണെന്ന് ആശുപത്രിയിലെ ഫോറന്‍സിക് ഡോക്ടറോട് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ എത്തിയില്ലെന്നാണ് വിവരം. ആലുവയിലെ ഒരു കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റിലെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം എടത്തല ആനക്കുഴിയിലെ ഒരു വീടിനോട് ചേര്‍ന്ന മുറിയിലാണ് താമസിക്കുന്നത്.

രണ്ട് ദിവസമായി ആളെ പുറത്ത് കാണാതിരുന്നതോടെ വീട്ടുടമ വാതില്‍ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറക്കാതയാതോടെ നാട്ടുകാരെ വിളിച്ചു കൂട്ടി വാതില്‍ തല്ലി്‌പൊളിക്കുകയായിരുന്നു. മരക്കട്ടിലിന്റെ ഒരു ഭാഗം ഒടിഞ്ഞ് തല ആ വശത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ് മുറിയിലുണ്ടായിരുന്നത്. തുടര്‍ന്ന് വീട്ടുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഇതിനായി ഫോട്ടോഗ്രാഫറെ പൊലീസ് തന്നെ കൊണ്ടുവന്നിരുന്നു. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. തുടര്‍ന്ന് ഫോട്ടോ എടുക്കാന്‍ നിവര്‍ത്തി കിടത്തിയപ്പോഴാണ് ജീവന്‍ പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസിലായത്. തട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. മദ്യപിച്ച് ബോധരഹിതനായെന്നാണ് കരുതുന്നത്.

Ernakulam
English summary
The young man who had died was back to new life in aluva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X