കൈവെട്ട് കേസ്; പ്രതിയെ കുറിച്ച് വിവരം നല്‍കിയാല്‍ 10 ലക്ഷം രൂപ പാരിതോഷികം
13 വര്‍ഷമായിട്ടും ഒന്നാം പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് അന്വേഷണ ഏജന്‍സികളുടെ പരാജയമാണ് എന്നാണ് വിമര്‍ശനം

കൊച്ചി: മൂവാറ്റുപുഴ കൈവെട്ട് കേസിലെ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ ഒന്നാം പ്രതി സവാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക. മൂവാറ്റുപുഴയില്‍ 2010 ജൂലൈയിലാണ് കോളിളക്കം സൃഷ്ടിച്ച കൈവെട്ട് കേസ് നടന്നത്.
തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രൊഫസര്‍ ടിജെ ജോസഫ് ആണ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ മുഹമ്മദ് നബിയെ അവഹേളിച്ച് ചോദ്യ പേപ്പര്‍ തയ്യാറാക്കിയതാണ് സംഭവത്തിന്റെ തുടക്കം. കൈവെട്ട് സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. കേസിലെ ഒന്നാം പ്രതിയാണ് ഓടക്കാലി സ്വദേശി സവാദ്. ഇയാള്‍ സംഭവം നടന്ന ശേഷം മുങ്ങിയിരുന്നു. ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
മറ്റു പ്രതികളെ വിചാരണ നടത്തി കോടതി ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്നാണ് വിമര്‍ശനം. ആദ്യം കേരള പോലീസ് അന്വേഷിച്ച കേസ് തീവ്രവാദ സ്വഭാവമുള്ളതാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎയ്ക്ക് വിട്ടത്. എന്നിട്ടും സവാദിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. യുഎപിഎ, സ്‌ഫോടക വസ്തു നിരോധന നിയമം എന്നിവ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്.












Click it and Unblock the Notifications