എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യത്തെ ആദ്യ ടൂറിസം സംയോജിത മത്സ്യബന്ധന തുറമുഖമായി തോപ്പുംപടി ഹാർബർ മാറുന്നു

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: രാജ്യത്തെ ആദ്യ ടൂറിസം സംയോജിത മത്സ്യ ബന്ധന തുറമുഖമായി തോപ്പുംപടി ഫിഷറീസ് ഹാർബറിൽ മാറുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഹാർബറിൽ ഇതിനായി സൗകര്യമൊരുക്കുമെന്ന് കേന്ദ്ര ഡയറി, ആനിമൽ ഹസ്ബന്ററി, ഫിഷറീസ് വകുപ്പ് സെക്രട്ടറി തരുൺ ശ്രീധർ പറഞ്ഞു. ഹാർബർ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് കുറ്റക്കാരനെന്ന് സിബിഐ കോടതി!!

പൈതൃക ടൂറിസത്തിന്റെ കേന്ദ്രമാണ് കൊച്ചി . വിദേശ സഞ്ചാരികൾ അടക്കം ലക്ഷങ്ങൾ പ്രതിവർഷം കൊച്ചി കാണുവാൻ എത്തുമ്പോൾ അവരെ കൂടി ആകർഷിക്കുന്ന രീതിയിൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. സഞ്ചാരികൾക്ക് അടുത്തറിഞ്ഞു കാണുന്നതിനൊപ്പം ശുദ്ധമായ രീതിയിലുള്ള അന്തരീക്ഷവും, സൗകര്യങ്ങളും , കൈകാര്യ ചെയ്യുന്ന രീതിയും സജ്ജമായിരിക്കണം. ഇത് ഇന്ത്യൻ മത്സ്യത്തിന്റെ മാർക്കറ്റ് ഉയർത്തുവാൻ സഹായിക്കും . കൂടുതൽ ആവശ്യക്കാർ എത്തുന്നത് ഇന്ത്യൻ സാമ്പത്തിക മേഖലക്കും ഉണർവു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

thoppumpadiharbour-

കൊച്ചിൻ പോർട്ടിന്റെ കീഴിലാണ് ഫിഷറീസ് ഹാർബർ പ്രവർത്തിക്കുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കൽ, ശുചിത്വ സജ്ജീകരണം, ഹാർബറിന്റെ ആഴം കൂട്ടൽ , തൊഴിലാളികൾക്കുള്ള സൗകര്യമൊരുക്കൽ എന്നിവക്കായി 25 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.നേരത്തെ കൊച്ചി ഫിഷറീസ് ഹാർബർ കോഓഡിനേഷൻ കമ്മിറ്റി കേന്ദ്ര കൃഷിമന്ത്രി ഡോ: രാധാ മോഹൻ സിംഗിനെ സന്ദർശിച്ചു ഹാർബർ വികസനത്തിനായി നിവേദനം സമർപ്പിച്ചിരുന്നു.


ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 25 കോടി അനുവദിച്ചത്.കേന്ദ്ര സെക്രട്ടറിക്കൊപ്പം കൊച്ചിൻ പോർട്ട് വൈസ് ചെയർമാൻ എ.വി.രമണ ,എം .പി .ഇ.ഡി.എ.ചെയർമാൻ കെ.എൻ.ശ്രീനിവാസ് ,ഡെപ്യൂട്ടി ഡയരക്ടർ ഡോളാർ ശങ്കർ ,സെക്രട്ടറി ശ്രീകുമാർ ,സി ഫുഡ് എക്സ്പോർട്ട്സ് അസോസിയേഷൻ പ്രസിഡന്റ് അലക്സ് നൈനാൻ ,ഹാർബർ കോഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ എ.എം.നൗഷാദ് ,സെക്രട്ടറി എം.മജീദ് ,വി.ഡി.മജീന്ദ്രൻ ,എ.എം.അയ്യൂബ് ,സി.ബി.റഷീദ്, പി.എ.നൗഷാദ് എന്നിവരും ഉണ്ടായിരുന്നു.

Ernakulam
English summary
Thoppumpadi harbour transforms into first tourism and fishing harbour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X