മൂവാറ്റുപുഴയില്‍ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇരയായി, ലൈംഗിക അവയവങ്ങളില്‍ മാരകക്ഷതം
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റിട്ടുണ്ടെന്നും മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ മൂന്ന് വയസുകാരി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ കുട്ടിക്ക് ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications