നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട: പിടിച്ചെടുത്തത് മൂന്നര കിലോ സ്വർണ്ണം!!
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. മൂന്ന് കിലോ സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മൂന്ന് വ്യത്യസ്ഥ വിമാനങ്ങളിലെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തിട്ടുള്ളത്. ഒരു കോടി ഇരുപത് ലക്ഷം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സ്വർണ്ണം. ദുബായിൽ നിന്നുള്ള എയർ ഏഷ്യ, എയർ അറേബ്യ, എമിറേറ്റ്സ് എന്നീ വിമാനങ്ങളിലാണ് ഇവർ എത്തിയിട്ടുള്ളത്.

വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണം കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ നാലാം തവണയാണ് യാത്രക്കാരിൽ നിന്ന് സ്വർണ്ണം പിടികൂടുന്നത്. ഒക്ടോബർ 26നും 27നും വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടിച്ചെടുത്തിരുന്നു. നാലരക്കിലോയോളം സ്വർണ്ണമാണ് ഓരോ ദിവസവും പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് മലപ്പുറം സ്വദേശികളും കസ്റ്റംസിന്റെ പിടിയിലായിരുന്നു.












Click it and Unblock the Notifications